പശ്ചിമേഷ്യയില്‍നിന്നുള്ള എണ്ണ ഇറക്കുമതി ഇന്ത്യ വര്‍ധിപ്പിച്ചു

ന്യൂഡല്‍ഹി: ഇന്ത്യ ലാറ്റിന്‍ അമേരിക്കന്‍ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി കുറക്കുകയും പശ്ചിമേഷ്യന്‍ രാജ്യങ്ങളില്‍നിന്നുള്ള എണ്ണ ഇറക്കുമതി വര്‍ധിപ്പിക്കുകയും ചെയ്തു. സൗദി അറേബ്യ, ഇറാഖ് എന്നീ രാജ്യങ്ങളില്‍ നിന്നും കഴിഞ്ഞ മാസം എണ്ണ ഇറക്കുമതി ചെയ്യുന്നതിലുണ്ടായ വര്‍ധനവ് 10 വര്‍ഷത്തിനിടെ ഇതാദ്യമായാണ്.
വിലക്കുറവും ദൂരക്കുറവുമാണ് പശ്ചിമേഷ്യയില്‍നിന്ന് എണ്ണ ഇറക്കുമതിക്കായി ഇന്ത്യയെ പ്രേരിപ്പിക്കുന്നത്. മുന്‍ വര്‍ഷത്തെ അപേക്ഷിച്ച് കഴിഞ്ഞ ജനുവരിയില്‍ സൗദിയില്‍നിന്നുള്ള എണ്ണ ഇറക്കുമതിയില്‍ 29 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇതേ കാലയളവില്‍ ഇറാഖില്‍നിന്നുള്ള ഇറക്കുമതിയില്‍ 52 ശതമാനമാണ് വര്‍ധനവ് രേഖപ്പെടുത്തിയിരിക്കുന്നത്. ഇറാഖില്‍ നിന്നുള്ള ഒരോ ബാരല്‍ എണ്ണ ഇറക്കുമതി ചെയ്യുമ്പോഴും ഒരു ഡോളര്‍ കുറവ് ലഭിക്കുന്നുണ്ടെന്ന് ഐഒസി അറിയിച്ചു.
Next Story

RELATED STORIES

Share it