പശ്ചിമബംഗാളില്‍ സഖ്യം തുടരുമെന്ന് സിപിഎം-കോണ്‍ഗ്രസ്

കൊല്‍ക്കത്ത: തിരഞ്ഞെടുപ്പില്‍ കനത്ത പരാജയം നേരിട്ടെങ്കിലും പശ്ചിമബംഗാളില്‍ സിപിഎം-കോണ്‍ഗ്രസ് സഖ്യം തുടരുമെന്ന് നേതാക്കള്‍. തങ്ങള്‍ സഖ്യമുണ്ടാക്കിയത് തിരഞ്ഞെടുപ്പില്‍ മല്‍സരിക്കാന്‍ മാത്രമല്ല, ഭാവിയിലും സഖ്യം തുടരുകതന്നെ ചെയ്യുമെന്ന് പശ്ചിമബംഗാള്‍ കോണ്‍ഗ്രസ് പ്രസിഡന്റ് ആദിര്‍ ചൗധരിയും സിപിഎം സംസ്ഥാന സെക്രട്ടറി സൂര്യകാന്ത് മിശ്രയും പറഞ്ഞു. തിരഞ്ഞെടുപ്പിനു ശേഷം തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ നടത്തുന്ന ആക്രമണങ്ങള്‍ക്കെതിരേ ഗവര്‍ണര്‍ക്കു നിവേദനം നല്‍കിയ ശേഷം മാധ്യമങ്ങളോടു സംസാരിക്കുകയായിരുന്നു അവര്‍.
Next Story

RELATED STORIES

Share it