Flash News

പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം: സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു: ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു: 20 പേര്‍ക്ക് പരിക്ക്

പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം: സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും ചുട്ടുകൊന്നു: ബോംബേറില്‍ ഒരാള്‍ കൊല്ലപ്പെട്ടു: 20 പേര്‍ക്ക് പരിക്ക്
X
കൊല്‍ക്കത്ത: പശ്ചിമബംഗാളില്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിനിടെ വ്യാപക സംഘര്‍ഷം.സിപിഎം പ്രവര്‍ത്തകനെയും ഭാര്യയെയും അക്രമികള്‍ തീവച്ച് കൊലപ്പെടുത്തിയിട്ടുണ്ട്. ദിബുദാസ്, ഭാര്യ ഉഷാദാസ് എന്നിവരാണ് മരിച്ചത്. അസന്‍ഹോളില്‍ സ്വതന്ത്യസ്ഥാനാര്‍ഥിക്കെതിരേ ബോംബേറുണ്ടായി.പരിക്കേറ്റ ഒരാള്‍ കൊല്ലപ്പെട്ടു. സംഭവത്തിന് പിന്നില്‍ തൃണമൂലാണെന്നാണ് ആരോപണം.കൂച്ച് ബിഹാറിലെ ഒരു പോളിങ് സ്‌റ്റേഷനില്‍ ചെറിയ സ്‌ഫോടനം നടന്നെന്ന വിവരവും പുറത്തുവരുന്നുണ്ട്.



ഉലുബേരിയയിലും പോലിസിനു നേരെ ബോംബേറുണ്ടായി. പ്രതിഷേധക്കാരേ പിരിച്ചുവിടാന്‍ പോലിസ് ആകാശത്തേക്ക് വെടിവച്ചു.പലയിടത്തും ബൂത്തുകള്‍ പിടിച്ചെടുക്കാന്‍ ശ്രമമുണ്ടായി.അസനോള്‍, സൗത്ത് 24 പര്‍ഗാന, കൂച്ച് ബിഹാര്‍ എന്നിവടങ്ങളിലാണ് അക്രമസംഭവങ്ങള്‍ അരങ്ങേറിയത്. കൂച്ച്ബീഹാറില്‍ തൃണമൂല്‍ പ്രവര്‍ത്തകര്‍ നടത്തിയ സംഘര്‍ഷത്തില്‍ 20 പേര്‍ക്ക് പരിക്കേറ്റു.സൗത്ത് 24 പര്‍ഗാനയില്‍ നടന്ന ആക്രമത്തിനിടെ മാധ്യമ പ്രവര്‍ത്തകര്‍ സഞ്ചരിച്ച വാഹനവും പ്രതിഷേധക്കാര്‍ തകര്‍ത്തു.തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകരാണ് അക്രമം അഴിച്ചുവിട്ടതെന്ന് സിപിഎമ്മും ബിജെപിയും ആരോപിച്ചു. വാട്ട് ചെയ്യാനെത്തിയവരെ തൃണമൂല്‍ കോണ്‍ഗ്രസ് പ്രവര്‍ത്തകര്‍ അക്രമിക്കുകയായിരുന്നുവെന്ന് പ്രദേശവാസികള്‍ പറഞ്ഞു.
ബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പിന് മുന്നോടിയായി കനത്ത സുരക്ഷയാണ് ഒരുക്കിയിരിക്കുന്നത്. ലോക്‌സഭാ തിരഞ്ഞെടുപ്പിന് മുന്നോടിയായി നടക്കുന്ന ഏറ്റവും അവസാനത്തെ സംസ്ഥാനതല തിരഞ്ഞെടുപ്പാണിത്. പൊതു തിരഞ്ഞെടുപ്പിന് മുമ്പായുള്ള ഒരു സന്നാഹമല്‍സരമെന്ന നിലയിലാണ് രാഷ്ട്രീയപ്പാര്‍ട്ടികള്‍ ഇതിനെ കാണുന്നത്. രമെയ് 17നാണ് വോട്ടെണ്ണല്‍.
Next Story

RELATED STORIES

Share it