Flash News

പശ്ചിമബംഗാളിലെ മാല്‍ഡയിലെ സംഘര്‍ഷം; 10 പേര്‍ക്കെതിരേ കേസ്സെടുത്തു

പശ്ചിമബംഗാളിലെ മാല്‍ഡയിലെ സംഘര്‍ഷം; 10 പേര്‍ക്കെതിരേ കേസ്സെടുത്തു
X
article-twpwkcagub-1452080996

മാല്‍ഡ: ഭാരത ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരിക്കെതിരെ മുസ്ലീം സംഘടനകള്‍ നടത്തിയ പ്രതിഷേധ പ്രകടനം അക്രമാസക്തമായതിനെ തുടര്‍ന്നുണ്ടായ സംഘര്‍ഷവുമായി ബന്ധപ്പെട്ട് 10 പേരെ പോലിസ് അറസ്റ്റ് ചെയ്തു. ഇവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പിലാണ് കേസ്സെടുത്തിരിക്കുന്നത്. ഹിന്ദു മഹാസഭ നേതാവ് കമലേഷ് തിവാരി പ്രവാചകന്‍ മുഹമ്മദ് നബിയെ അപമാനിക്കുന്ന പരാര്‍മശം നടത്തിയതിനെ തുടര്‍ന്നാണ് ഇദാരാ ഇ ശെരിയാ എന്ന സംഘടന പ്രതിഷേധ പ്രകടനം നടത്തിയത്. പ്രകടനം സമാധാനപരമായിരുന്നെന്നും പോലിസാണ് അക്രമം അഴിച്ചുവിട്ടതെന്നും സംഘടനാ നേതാക്കള്‍ അറിയിച്ചു.
പ്രതിഷേധക്കാര്‍ 24ഓളം പോലീസ് വാഹനങ്ങള്‍ക്ക് തീയിട്ടതായാണ് പരാതി.കൂടാതെ  കൂടാതെ ജനകൂട്ടം ബിഎസ്.എഫിന്റെ പോലീസ് സ്‌റ്റേഷനും തീയിട്ടിട്ടുണ്ട്.മാല്‍ഡയിലെ മുസ്ലീം ഭൂരിപക്ഷമുള്ള സുജാപൂരിലെ പോലീസ് സ്‌റ്റേഷനാണ് കത്തിച്ചത്.

അതിനിടെ ആക്രമണം നടന്ന കാളിയാഗഞ്ച് ഗ്രാമം സന്ദര്‍ശിക്കുന്നതിന് ബിജെപി പ്രതിനിധിസംഘത്തിനു വിലക്ക് ഏര്‍പ്പെടുത്തി. പശ്ചിമബംഗാള്‍ നിയമസഭയിലെ ഏക ബിജെപി എംഎല്‍എ ഷെമിക് ഭട്ടാചാര്യയുടെ നേതൃത്വത്തിലുള്ള 25 അംഗ പ്രതിനിധിസംഘമായിരുന്നു ഗ്രാമം സന്ദര്‍ശിക്കാന്‍ പുറപ്പെട്ടത്. ഇവരെ പോലിസ് കസ്റ്റഡിയിലെടുത്തു. 10 മിനിറ്റിനകം വിട്ടയക്കുകയും ചെയ്തു. ക്രമസമാധാനനില കണക്കിലെടുത്ത് ഗ്രാമം സന്ദര്‍ശിക്കരുതെന്ന് പോലിസ് പ്രതിനിധിസംഘത്തോട് അഭ്യര്‍ഥിച്ചു. എന്നാല്‍ ഗ്രാമം സന്ദര്‍ശിച്ചേ തീരൂ എന്നായി പ്രതിനിധിസംഘം. ഇതേ ത്തുടര്‍ന്നാണ് ഇവരെ കസ്റ്റഡിയിലെടുത്തത്.
Next Story

RELATED STORIES

Share it