Flash News

പശ്ചിമബംഗാളിലെ ഭരണതുടര്‍ച്ച: ചരക്കുസേവന നികുതി ബില്ലിന് പ്രതീക്ഷയേറി

പശ്ചിമബംഗാളിലെ ഭരണതുടര്‍ച്ച: ചരക്കുസേവന നികുതി ബില്ലിന് പ്രതീക്ഷയേറി
X
tmc flags

[related] ന്യൂഡല്‍ഹി: ബംഗാളില്‍ മമതാ ബാനര്‍ജി വീണ്ടും ഭരണത്തില്‍ എത്തിയതോടെ നിയമമാവാതെ കിടക്കുന്ന ചരക്കുസേവന നികുതി ബില്ല് രാജ്യസഭയില്‍ പാസാക്കാന്‍ മമത ബാനര്‍ജിയുടെ പിന്തുണ ലഭിക്കുമെന്ന പ്രതീക്ഷയില്‍ കേന്ദ്രം. ബംഗാളില്‍ വീണ്ടും ഭരണത്തിലെത്തിയാല്‍ ബില്ലിനു പിന്തുണ നല്‍കുമെന്ന മമത നേരത്തെ പ്രഖ്യാപിച്ചിരുന്നു.  രാജ്യസഭയില്‍ ഭൂരിപക്ഷമില്ലാത്ത മോഡി സര്‍ക്കാറിനു ഏറെ പ്രതീക്ഷ നല്‍കുന്നതാണിത്. സമീപകാലത്തൊന്നും രാജ്യസഭയില്‍ ഭൂരിപക്ഷം ലഭിക്കാന്‍ സാധ്യതയില്ലാത്ത സാഹചര്യത്തില്‍ ജൂണ്‍ 11നു ചില സംസ്ഥാനങ്ങളില്‍ നടക്കാനിരുന്ന രാജ്യസഭാ തിരഞ്ഞെടുപ്പില്‍ കിട്ടാവുന്ന ഏതാനും സീറ്റുകളില്‍ പ്രതീക്ഷയര്‍പ്പിച്ചിരിക്കുകയായിരുന്നു സര്‍ക്കാര്‍. ഈ തിരഞ്ഞെടുപ്പ് നടന്നാലും സര്‍ക്കാറിനു സഭയില്‍ ഭൂരിപക്ഷം ലഭിക്കില്ല.
Next Story

RELATED STORIES

Share it