Pathanamthitta local

പശ്ചിമഘട്ടം തകര്‍ക്കുന്ന പാറഖനനവും കൈയേറ്റവും ചെറുക്കും : പശ്ചിമഘട്ട രക്ഷായാത്ര



അടൂര്‍: കേരളത്തിലെ കാലാവസ്ഥയെ നിയന്ത്രിക്കുന്ന പശ്ചിമഘട്ട മലനിരകളെ തകര്‍ക്കുന്ന അനധികൃത കൈയേറ്റവും പാറ ഖനനവും കുന്നിടിക്കലും വയല്‍ നികത്തലും തടയാന്‍         നടപടി സ്വീകരിക്കണമെന്ന് പശ്ചിമഘട്ട രക്ഷായാത്ര ആവശ്യപ്പെട്ടു. കേരളം നിലനില്‍ക്കാന്‍ പശ്ചിമഘട്ടത്തെ സംരക്ഷിക്കണമെന്ന് ആവശ്യപ്പെട്ട് ഭക്ഷ്യ സുരക്ഷ ,ജലസുരക്ഷ, കാലാവസ്ഥ സുരക്ഷ മുദ്രാവാക്യങ്ങളുയര്‍ത്തി കാസര്‍ഗോഡ് നിന്നും ആരംഭിച്ച പശ്ചിമഘട്ട രക്ഷായാത്രയുടെ ജില്ലയില്‍ മൂന്നാം ദിവസം പര്യടനം പൂര്‍ത്തിയാക്കി.  മൂന്നാം ദിവസം പത്തനംതിട്ട മുന്‍സിപ്പല്‍ ബസ് സ്റ്റാന്‍ന്റില്‍ നിന്നും ആരംഭിച്ച ജാഥ ജില്ലാ പ്രസിഡന്റ് അവിനാഷ് പള്ളീനഴികത്ത് ഉദ്ഘാടനംചെയ്തു. ആം ആദ്മി പ്രവര്‍ത്തകരും സാംസ്‌കാരിക പ്രവര്‍ത്തകരും ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു. പത്തനംതിട്ട മാര്‍ത്തോമ സ്‌കൂളില്‍ നടന്ന യോഗം മാധ്യമപ്രവര്‍ത്തകന്‍ സജിത്ത് പരമേശ്വരന്‍ ഉദ്ഘാടനം ചെയ്തു. എസ് രാജീവന്‍ അധ്യക്ഷനായി  അടൂര്‍ ഐഎച്ച്ആര്‍ഡി കോളജില്‍ എന്‍എസ്എസ് പ്രോഗ്രാം ഓഫിസര്‍ ബിജിയും ഭൂമിമിത്ര പ്രോഗ്രാം കണ്‍വീനര്‍ അജിത്ത്കുമാറും ചേര്‍ന്ന് ജാഥയെ സ്വീകരിച്ചു. കടമ്പനാട് കെആര്‍കെപിഎം ഹൈസ്‌കൂളില്‍ നടന്ന യോഗം പഞ്ചായത്ത് പ്രസിഡന്റ് എ ആര്‍ അജീഷ് കുമാര്‍ ഉദ്ഘാടനം ചെയ്തു. പറക്കോട് ബ്ലോക്ക് പഞ്ചായത്ത് വൈസ് പ്രസിഡന്റ് രാധാകൃഷ്ണന്‍, മുന്‍ പഞ്ചായത്ത് പ്രസിഡന്റ് ആര്‍ സുരേഷ് കുമാര്‍, ഗ്രാമപ്പഞ്ചായത്ത് അംഗങ്ങളായ സതികുമാരി, അനൂപ് എസ്, കെജെയു സംസ്ഥാന സെക്രട്ടറി സനല്‍ അടൂര്‍, ബാബു ജോണ്‍, അനില്‍ ഇ പള്ളിക്കല്‍ സംസാരിച്ചു. കലഞ്ഞൂര്‍ ഗവ.ഹയര്‍ സെക്കന്‍ഡറി സ്‌കൂളില്‍ ഹെഡ്മിസ്ട്രസ് അംബികയും പരിസ്ഥിതി കണ്‍വീനര്‍ ഫിലിപ്പ് ജോര്‍ജും വാഴക്കുല നല്‍കി ജാഥയെ സ്വീകരിച്ചു വൈകീട്ട് കലഞ്ഞൂര്‍ ജങ്ഷനില്‍ നടന്ന സമാപനസമ്മേളനം ശാസ്ത്രസാഹിത്യ പരിഷത്ത് മുന്‍ ജില്ലാ സെക്രട്ടറി വര്‍ഗീസ് മാത്യു ഉദ്ഘാടനം ചെയ്തു. സമീക്ഷാ സാംസ്‌കാരികവദി അംഗം സതീഷ്‌കുമാര്‍ അധ്യക്ഷത വഹിച്ചു. തങ്കച്ചന്‍ കരുമാടിയും സംഘവും അവതരിപ്പിച്ച പരിസ്ഥിതി നാടകം, പരിസ്ഥിതി ഗാനങ്ങളും  പരിസ്ഥിതി സംവാദം എന്നിവ നടന്നു. പശ്ചിമഘട്ട സംരക്ഷണ സമിതി ജില്ല സെക്രട്ടറി റജി മലയാലപ്പുഴ ജാഥാ ക്യാപ്റ്റന്‍ ജോണ്‍ പെരുവന്താനം എസ് ബാബുജി, ടി എം സത്യന്‍, ബിജു വി ജേക്കബ്, ഇ പി അനില്‍, അഡ്വ. എം ജി സന്തോഷ് കുമാര്‍, അവിനാഷ് പള്ളീനഴികത്ത് സംസാരിച്ചു.
Next Story

RELATED STORIES

Share it