Flash News

പശ്ചിംബഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് രണ്ട് സീറ്റ്

പശ്ചിംബഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ എസ്ഡിപിഐക്ക് രണ്ട് സീറ്റ്
X


കൊല്‍ക്കത്ത: പശ്ചിമബംഗാള്‍ പഞ്ചായത്ത് തിരഞ്ഞെടുപ്പില്‍ സോഷ്യല്‍ ഡമോക്രാറ്റിക് പാര്‍ട്ടി ഓഫ് ഇന്ത്യ രണ്ട് സീറ്റുകളില്‍ വിജയിച്ചു. മുര്‍ഷിദാബാദ് ജില്ലയിലെ സംസേര്‍ഗഞ്ച് പഞ്ചായത്ത് സമിതിയില്‍ കാഞ്ചന്തല ഗ്രാമ പഞ്ചായത്തില്‍ ഒന്നാം വാര്‍ഡിലേക്ക് മല്‍സരിച്ച സെലീന ബീബി 84 വോട്ടുകള്‍ക്കാണ് ജയിച്ചത്. സെലീന ബീബിക്ക് 575 വോട്ടുകള്‍ ലഭിച്ചു. തൃണമൂല്‍ കോണ്‍ഗ്രസിലെ മുമീന ബീബി 491 വോട്ടുമായി രണ്ടാമതെത്തി.

മുര്‍ഷിദാബാദ് ജില്ലയിലെ സാഗര്‍ദിഗി പഞ്ചായത്ത് സമിതിയിലെ കാബില്‍പൂര്‍ പഞ്ചായത്തില്‍ അഞ്ചാം വാര്‍ഡിലേക്ക് മല്‍സരിച്ച അബ്ദൂല്‍ കബീറാണ് ജയിച്ച മറ്റൊരു സ്ഥാനാര്‍ഥി. അദ്ദേഹത്തിന് 564 വോട്ടും തൊട്ടടുത്ത എതിര്‍ത്ത സ്ഥാനാര്‍ഥിയായ സിപിഎമ്മിലെ മുഹമ്മദ് അഫ്താബുദ്ദീന് 303 വോട്ടും ലഭിച്ചു. തൃണമൂലിന്റെ ഹുസ്്‌നി മുബാറകിന് 206 വോട്ട് ലഭിച്ചു.

ഇരുവരും സ്വതന്ത്രരായാണ് മല്‍സരിച്ചത്. തൃണമൂല്‍ കോണ്‍ഗ്രസിന്റെയും സിപിഎമ്മിന്റെയും കടുത്ത വെല്ലുവിളികളെയും അക്രമങ്ങളെയും അതിജീവിച്ചാണ് പാര്‍ട്ടി മല്‍സരം രംഗത്ത് ഉറച്ചുനിന്നത്. പാര്‍ട്ടി പ്രതിനിധികളെ ബൂത്തിലിരിക്കാന്‍ പോലും അനുവദിക്കാത്ത സാഹചര്യമുണ്ടായിരുന്നു.
Next Story

RELATED STORIES

Share it