Flash News

പശു സംരക്ഷണം ബിജെപിയുടെ അജണ്ടയാണ്,എന്നാല്‍ ആക്രമണം അംഗീകരിക്കില്ല:നിതിന്‍ ഗഡ്കരി

പശു സംരക്ഷണം ബിജെപിയുടെ അജണ്ടയാണ്,എന്നാല്‍ ആക്രമണം അംഗീകരിക്കില്ല:നിതിന്‍ ഗഡ്കരി
X


ന്യൂഡല്‍ഹി: പശു സംരക്ഷണം ബിജെപിയുടെയും ആര്‍എസ്എസിന്റെയും അജണ്ടയാണെന്ന് കേന്ദ്രമന്ത്രി നിതിന്‍ ഗഡ്കരി. എന്നാല്‍ അതിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങള്‍ അംഗീകരിക്കാനാകില്ലെന്നും അദ്ദേഹം പറഞ്ഞു.
പശുക്കളെ സംരക്ഷിക്കണമെന്ന ഉറച്ച തീരുമാനത്തിനൊപ്പം ആക്രമണം അംഗീകരിക്കരുതെന്ന നിലപാടും തങ്ങളുടെ പാര്‍ട്ടിക്കുണ്ട്. പശു സംരക്ഷണത്തിന്റെ പേരില്‍ നടക്കുന്ന ആക്രമണങ്ങളില്‍ പാര്‍ട്ടിക്ക് ഒരു പങ്കുമില്ലെങ്കിലും പഴി കേള്‍ക്കേണ്ടി വരുന്നുണ്ടെന്നും അദ്ദേഹം കൂട്ടിച്ചേര്‍ത്തു.
Next Story

RELATED STORIES

Share it