Flash News

പശു കടത്തല്‍ ആരോപിച്ച് കൊല: 4 പേര്‍ കൂടി അറസ്റ്റില്‍

പശു കടത്തല്‍ ആരോപിച്ച് കൊല: 4 പേര്‍ കൂടി അറസ്റ്റില്‍
X
അല്‍വാര്‍:രാജസ്ഥാനിലെ അല്‍വാറില്‍ പശു കടത്തല്‍ ആരോപിച്ച് ഗോ സംരക്ഷകര്‍ കൊലപ്പെടുത്തിയ ഉമര്‍ ഖാന്റെ മരണവുമായി ബന്ധപ്പെട്ട് നാലു പേരെ പോലിസ് അറസ്റ്റ് ചെയ്തു.ദസ്രത് ഗുജ്ജാര്‍, ഖുഷി ഗുജ്ജാര്‍, രോഹ്താഷ് ഗുജ്ജാര്‍,സൂരജ് ബാന്‍ എന്നിവരാണ് പിടിയിലായത്.



കഴിഞ്ഞ വര്‍ഷം നവംബര്‍ 12നാണ് ഉമര്‍ ഖാന്റെ മൃതദേഹം റെയില്‍ വേ ട്രാക്കില്‍ നിന്ന് കണ്ടെടുത്തത്. വെടിവച്ച് കൊന്ന ശേഷം മൃതദേഹം റെയില്‍ വേ ട്രാക്കില്‍ തള്ളുകയായിരുന്നു. ഇതോടെ കേസില്‍ അറസ്റ്റിലായവരുടെ എണ്ണം എട്ടായി.
Next Story

RELATED STORIES

Share it