Flash News

പശു അമ്മയ്ക്കും ദൈവത്തിനും പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജ്

പശു അമ്മയ്ക്കും ദൈവത്തിനും പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജ്
X


ഹൈദരാബാദ്: പശു അമ്മയ്ക്കും ദൈവത്തിനും പകരമെന്ന് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജി ജസ്റ്റിസ് ബി ശിവശങ്കര റാവു. പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്നു രാജസ്ഥാന്‍ ഹൈക്കോടതി ജഡ്ജി അഭിപ്രായപ്പെട്ട് ദിവസങ്ങള്‍ക്കുള്ളിലാണ് ഹൈദരാബാദ് ഹൈക്കോടതി ജഡ്ജിയുടെ അഭിപ്രായപ്രകടനം. പശു വിശുദ്ധമായ ദേശീയ സമ്പത്താണെന്നും റാവു അഭിപ്രായപ്പെട്ടു. 63 പശുക്കളെയും രണ്ട് കാളകളെയും പോലിസ് കസ്റ്റഡിയില്‍ എടുത്തതുമായി ബന്ധപ്പെട്ട് കന്നുകാലി വ്യാപാരിയായ രാമത് ഹനുവ നല്‍കിയ ഹരജി പരിഗണിക്കുമ്പോഴാണ് ജഡ്ജിയുടെ വിവാദ പരാമര്‍ശം. കാലികളെ കശാപ്പിനു കൊണ്ടുപോവുകയാണെന്നാരോപിച്ചായിരുന്നു പോലിസ് കസ്റ്റഡിയിലെടുത്തത്. ഹനുവയുടെ ഹരജി കോടതി തള്ളി. ബക്രീദ് അടക്കമുള്ള ആഘോഷവേളകളില്‍ വിശ്വാസത്തിന്റെ ഭാഗമായി ആരോഗ്യമുള്ള പശുക്കളെ അറുക്കാന്‍ മുസ്‌ലിംകള്‍ക്കു മൗലികാവകാശമില്ലെന്നും ജഡ്ജി പറഞ്ഞു. കശാപ്പ് നടത്തുന്നതിനുവേണ്ടി ആരോഗ്യമുള്ള പശുക്കള്‍ക്ക് പാല്‍ തരാന്‍ ശേഷിയില്ലാത്തവയെന്ന് തെറ്റായി സര്‍ട്ടിഫിക്കറ്റ് നല്‍കുന്ന ആന്ധ്രപ്രദേശിലെയും തെലങ്കാനയിലെയും മൃഗഡോക്ടര്‍മാരെ ഗോവധ നിരോധന നിയമത്തിന്റെ പരിധിയില്‍ കൊണ്ടുവരണമെന്നും ജഡ്ജി അഭിപ്രായപ്പെട്ടു. ഇത്തരത്തില്‍ ഗോഹത്യയെ സഹായിക്കുന്നവര്‍ക്കെതിരേ ജാമ്യമില്ലാ വകുപ്പുകള്‍ ചുമത്തി കേസെടുക്കണമെന്നും ജഡ്ജി ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it