Flash News

പശുവിന്റെ വാല്‍ മുറിച്ചെന്ന സംശയത്തില്‍ ഗോരക്ഷകരുടെ മര്‍ദ്ദനം

പശുവിന്റെ വാല്‍ മുറിച്ചെന്ന സംശയത്തില്‍ ഗോരക്ഷകരുടെ മര്‍ദ്ദനം
X



ഉജ്ജൈന്‍: ഉത്തര്‍പ്രദേശിലെ ഉജ്ജൈനില്‍ പശുവിന്റെ വാല്‍ മുറിച്ചുവെന്ന സംശയത്തില്‍ ഗോസംരക്ഷകര്‍ ഒരാളെ മര്‍ദ്ദിച്ചവശനാക്കി. മര്‍ദ്ദനത്തിന്റെ ദൃശ്യങ്ങള്‍ സമൂഹ മാധ്യമങ്ങളില്‍ വൈറലായി. അക്രമവുമായി ബന്ധപ്പെട്ട് രണ്ടുപേരെ പോലിസ് അറസ്റ്റു ചെയ്തു.
പശുവിന്റെ വാല്‍ മുറിച്ചുവെന്നാരോപിച്ച് ഒരു സംഘം ഒരാളെ കുത്തുകയും ചവിട്ടുകയും ചെയ്യുന്ന ദൃശ്യങ്ങളാണ് പുറത്തുവന്നത്. എന്നാല്‍ അക്രമികളും മര്‍ദ്ദനമേറ്റ ആളും തമ്മില്‍ പണം സംബന്ധിച്ച തര്‍ക്കമുണ്ടായിരുന്നുവെന്നും ഇതാണ് മര്‍ദ്ദനത്തിലെത്തിയതെന്നുമാണ് പോലിസ് പറയുന്നത്. രണ്ടുപേരെ കൂടി പോലിസിന് പിടികിട്ടാനുണ്ട്.



[related]
Next Story

RELATED STORIES

Share it