Flash News

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് മൗലാനാ അര്‍ശദ് മഅ്ദനി

പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കണമെന്ന് മൗലാനാ അര്‍ശദ് മഅ്ദനി
X


ന്യൂഡല്‍ഹി: പശുവിനെ ദേശീയമൃഗമായി പ്രഖ്യാപിക്കുന്ന കാര്യം പരിഗണിക്കണമെന്ന് ജംഇയ്യതുല്‍ ഉലമായേ ഹിന്ദ് പ്രസിഡന്റ് മൗലാനാ സഈദ് അര്‍ശദ് മഅ്ദനി. സര്‍ക്കാര്‍ പശുവിന് ദേശീയമൃഗ പദവി നല്‍കുകയാണെങ്കില്‍ തങ്ങള്‍ അതിനെ പിന്തുണയ്ക്കുമെന്നും ഗോരക്ഷകരുടെ അക്രമം മൂലം രാജ്യത്തു ഭീതിയുടെ അന്തരീഷം നിലനില്‍ക്കുന്നതായും അദ്ദേഹം പറഞ്ഞു. 'മതത്തെ ചൂഷണം ചെയ്ത് ഗോരക്ഷകര്‍ രാജ്യത്തു കൊള്ളയും കൊലപാതകവും നടത്തുകയാണ്. ഹിന്ദു സഹോദരന്‍മാരുടെ മതവികാരങ്ങളെ ഞങ്ങള്‍ ആദരിക്കുന്നു. പക്ഷേ, നിയമം കയ്യിലെടുക്കാന്‍ ആരെയും അനുവദിക്കരുത്, അദ്ദേഹം പറഞ്ഞു. അതേസമയം, മുത്തലാഖ് പ്രശ്‌നം മതകാര്യമാണെന്നും സ്വീകാര്യമായ പരിഹാരം സുപ്രീം കോടതി കണ്ടെത്തിയാല്‍ അംഗീകരിക്കുമെന്നും അദ്ദേഹം പറഞ്ഞു.



[related]
Next Story

RELATED STORIES

Share it