Flash News

'പശുവിനെ തിന്നുന്നവര്‍ക്ക് മോദിയുടെ 200 പശുക്കള്‍; ട്രോളുമായി സോഷ്യല്‍മീഡിയ

പശുവിനെ തിന്നുന്നവര്‍ക്ക് മോദിയുടെ 200 പശുക്കള്‍; ട്രോളുമായി സോഷ്യല്‍മീഡിയ
X


റുവാണ്ട സന്ദര്‍ശനത്തോടനുബന്ധിച്ച് പ്രധാനമന്ത്രി നരേന്ദ്രമോദി അന്നാട്ടുകാര്‍ക്ക് 200 പശുക്കളെ സമ്മാനിച്ചതിനെ ട്രോളി സോഷ്യല്‍ മീഡിയ. പശുവിനെ തിന്നുവര്‍ക്ക് 200 പശുക്കളെ സമ്മാനിച്ച നടപടിയേയാണ് പരിഹാസത്തിന് ഇടയാക്കിയത്. സംഘ്പരിവാര്‍ പശു സംരക്ഷകരുടെ ആള്‍ക്കൂട്ട കൊലകള്‍ക്കിടയിലാണ് ബീഫ് കഴിക്കുന്നവര്‍ക്ക് നരേന്ദ്രമോദി 200 പശുക്കളെ സമ്മാനിച്ചതെന്ന് ട്രോളന്‍മാര്‍ വിമര്‍ശിച്ചു.
കഴിഞ്ഞ ദിവസം ആല്‍വാറിലാണ് പശുസംരക്ഷണ ഗുണ്ടകളുടെ അഴിഞ്ഞാട്ടത്തില്‍ ഒരാള്‍കൊല്ലപ്പെട്ടത്.
ഗിരിങ്ക പദ്ധതി പ്രകാരമാണ് മോദിയുടെ പശു സമ്മാനം. റുവാണ്ടയിലെ പഴയ കാലം മുതല്‍ക്കുള്ള ഒരു സാംസ്‌കാരികോല്‍സവമാണ് ഗിരിങ്ക. വിശേഷ ദിവസങ്ങളില്‍ നന്ദി സൂചകമായും ബഹുമാനാര്‍ത്ഥവും ഒരു വ്യക്തിക്കോ കുടുംബത്തിനോ പശുവിനെ കൈമാറും. ഇന്ത്യയെപ്പോലെത്തന്നെ നല്ല ബീഫ് കഴിക്കുന്ന ആളുകളുള്ള രാജ്യം കൂടിയാണ് റുവാണ്ട. മാത്രമല്ല, റുവാണ്ട സന്ദര്‍ശിക്കുന്ന ആദ്യ ഇന്ത്യന്‍ പ്രധാനമന്ത്രിയാണ് നരേന്ദ്രമോദി. ഇതെല്ലാം കൂട്ടിച്ചേര്‍ത്താണ് ട്രോളര്‍മാരുടെ ആഘോഷം.
Next Story

RELATED STORIES

Share it