Flash News

പശുവിനെ കൊന്നെന്നാരോപണം; യുപിയില്‍ സംഘര്‍ഷാവസ്ഥ

പശുവിനെ കൊന്നെന്നാരോപണം; യുപിയില്‍ സംഘര്‍ഷാവസ്ഥ
X




violence-in-mainpuri_മെയ്ന്‍പൂരി: പശുവിനെ കൊന്നെന്നാരോപിച്ച് സംഘര്‍ഷം തുടരുന്ന ഉത്തര്‍പ്രദേശിലെ മെയ്പുരിയില്‍ സ്ഥിതിഗതികള്‍ നിയന്ത്രണവിധേയമായില്ല. ഇപ്പോഴും സംഘര്‍ഷാവസ്ഥ തുടരുകയാണ്. വെള്ളിയാഴ്ചയാണ് മെയ്ന്‍പുരിയില്‍ പശുവിന്റെ ജഡം കണ്ടെത്തിയത്. പശുവിനെ കൊന്നതാണെന്നാരോപിച്ചാണ് സംഘര്‍ഷം ഉടലെടുത്തത്. അന്യ പ്രദേശത്തുള്ള പശുവാണ് കൊല്ലപ്പെട്ടത്. കൊന്നപശുവിന്റെ ജഡത്തില്‍ നിന്ന് തോലുരിഞ്ഞെടുക്കുകയായിരുന്ന രണ്ടുപേരെ പോലിസ് അറസ്റ്റ് ചെയ്തിരുന്നു. എന്നാല്‍ തങ്ങളല്ല പശുവിനെ കൊന്നതെന്നും തോലുരിക്കലാണ് ഞങ്ങളുടെ ജോലിയെന്നും ഇവര്‍ വ്യക്തമാക്കിയിരുന്നു. നിരവധി വാഹനങ്ങള്‍ പ്രതിഷേധക്കാര്‍ അഗ്നിക്കിരയാക്കിയിരുന്നു.കണ്ടാലറിയാവുന്ന 29 പേര്‍ക്കെതിരേയും തിരിച്ചറിയാത്ത 250 പേര്‍ക്കെതിരേയും പോലിസ് കേസ്സെടുത്തിട്ടുണ്ട്.

എന്നാല്‍ അസുഖം മൂലമാണ് പശുവിന്റെ മരണം സംഭവിച്ചതെന്ന് പോസ്റ്റ്മാര്‍ട്ടം റിപ്പോര്‍ട്ടില്‍ വ്യക്തമായി. ആഴ്ചകള്‍ക്കു മുമ്പ് പശുവിറച്ചി കഴിച്ചെന്നാരോപിച്ച് സംസ്ഥാനത്തെ ദാദ്രിയില്‍ മുഹ്മ്മദ് ഇഖ്‌ലാഖ് എന്ന മധ്യവയ്്‌സകനെ ജനക്കൂട്ടം മര്‍ദ്ദിച്ച് കൊലപ്പെടുത്തിയിരിന്നു.സംഭവം ഏറെ വിവാദം സൃഷ്ടിച്ചിരുന്നു.
Next Story

RELATED STORIES

Share it