Flash News

പശുവിനെ ഇടിക്കാതിരിക്കാന്‍ തിരിച്ച വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു

പശുവിനെ ഇടിക്കാതിരിക്കാന്‍ തിരിച്ച വാഹനം ഇടിച്ച് വീട്ടമ്മ മരിച്ചു
X


ലക്‌നൗ:റോഡില്‍ നിന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ തിരിച്ച പോലീസ് വാഹനമിടിച്ച് വീട്ടമ്മ മരിച്ചു. ഉഷാദേവി(60)ആണ് മരിച്ചത്. അപകടത്തില്‍ ഇവരുടെ രണ്ട് പേരക്കുട്ടികളടക്കം മൂന്ന് പേര്‍ക്ക് പരിക്കേറ്റു.
ഉത്തര്‍പ്രദേശിലെ ഹരിയയില്‍ ആണ് സംഭവം. റോഡിലുണ്ടായിരുന്ന പശുവിനെ ഇടിക്കാതിരിക്കാന്‍ തിരിച്ച പോലീസ് വാഹനം നിയന്ത്രണം വിട്ട് കാല്‍നടയാത്രരെ ഇടിക്കുകയായിരുന്നു. ഉഷാദേവി സംഭവസ്ഥലത്ത് തന്നെ മരിച്ചു. ഇവരുടെ പേരക്കുട്ടികള്‍ക്കും കാല്‍നടയാത്രക്കാരനായ മറ്റൊരാള്‍ക്കും പരിക്കേറ്റു. മൂന്ന് പേരും ജില്ലാ ആശുപത്രിയില്‍ ചികിത്സയിലാണ്. സംഭവത്തില്‍ ഡ്രൈവര്‍ക്കെതിരെ കേസെടുത്തിട്ടുണ്ട്.
Next Story

RELATED STORIES

Share it