Flash News

'പശുഭീകരതയെ ചെറുത്തുതോല്‍പിക്കണം'

തിരുവനന്തപുരം: കഴിഞ്ഞ ദിവസം കൊട്ടാരക്കരയില്‍ ഗോരക്ഷയുടെ പേരില്‍ കാലിക്കച്ചവടക്കാര്‍ക്കു നേരെ ആര്‍എസ്എസ് നടത്തിയ ആക്രമണത്തെ ഇമാംസ് കൗണ്‍സില്‍ സംസ്ഥാന പ്രസിഡന്റ് മൗലാന മുഹമ്മദ് ഈസാ ഫാദില്‍ മമ്പഈ ശക്തമായി അപലപിച്ചു.
മനസ്സാക്ഷിയെ വിറങ്ങലിപ്പിക്കുന്ന തരത്തില്‍ ഉത്തരേന്ത്യയില്‍ അരങ്ങേറിക്കൊണ്ടിരിക്കുന്ന ഹിന്ദുത്വ പശുഭീകരത അതിര്‍ത്തി കടന്ന് കേരളത്തിലും എത്തിയിരിക്കുകയാണ്. അതിനെ പ്രഭവകേന്ദ്രത്തില്‍ തന്നെ ഫലപ്രദമായി തടയാന്‍ സര്‍ക്കാരും രാഷ്ട്രീയപ്പാര്‍ട്ടികളും തയ്യാറാവാത്തപക്ഷം ജനകീയമായ ചെറുത്തുനില്‍പിന് ജനാധിപത്യവിശ്വാസികള്‍ രംഗത്തുവരണം.
കാലിക്കച്ചവടക്കാരെ ഭീഷണിപ്പെടുത്തി വരാനിരിക്കുന്ന ബലിപെരുന്നാളിലെ മൃഗബലിയെ അധൈര്യപ്പെടുത്താനും വിശ്വാസത്തെ വ്രണപ്പെടുത്താനുമാണ് ആര്‍എസ്എസ് ശ്രമിക്കുന്നത്. ഈ നീക്കത്തെ അടിച്ചമര്‍ത്താന്‍ സര്‍ക്കാര്‍ മുന്‍കൂട്ടി ജാഗ്രത പുലര്‍ത്താത്തപക്ഷം ഉദ്ഹിയ എന്ന ബലിക ര്‍മത്തിന് മങ്ങലേല്‍ക്കാന്‍ സാധ്യതയുണ്ട്.
മതേതരപാരമ്പര്യം കാത്തുസൂക്ഷിക്കാന്‍ മതേതര കേരളം ഹിന്ദുത്വഭീകരതയ്‌ക്കെതിരേ ഉണര്‍ന്നിരിക്കണമെന്നും അദ്ദേഹം ആവശ്യപ്പെട്ടു.
Next Story

RELATED STORIES

Share it