Flash News

പശുക്കള്‍ മനുഷ്യരെ ആക്രമിച്ചു കീഴടക്കുന്ന ചെയ്യുന്ന സിനിമകള്‍ വരണമെന്ന് കട്ജു

പശുക്കള്‍ മനുഷ്യരെ ആക്രമിച്ചു കീഴടക്കുന്ന ചെയ്യുന്ന സിനിമകള്‍ വരണമെന്ന് കട്ജു
X


ന്യൂഡല്‍ഹി: പശുക്കള്‍ മനുഷ്യരെ കീഴടക്കുകയും അക്രമിക്കുകയും ചെയ്യുന്ന സിനിമകള്‍ ബോളിവുഡില്‍ പുറത്തിറങ്ങണമെന്ന് മാര്‍ക്കണ്ഡേയ കട്ജു. രാജ്യത്ത് പശു സംരക്ഷണത്തിന്റെ പേരില്‍ ആക്രമണങ്ങള്‍ വര്‍ധിച്ചുവരുന്ന പശ്ചാത്തലത്തിലാണ് സുപ്രീംകോടതി മുന്‍ ചീഫ് ജസ്റ്റിസിന്റെ പരിഹാസ പരാമര്‍ശം. ഫേസ്ബുക്കിലൂടെയായിരുന്നു കട്ജുവിന്റെ പരാമര്‍ശം. പല സംസ്ഥാനങ്ങളിലും പശുക്കളെ വച്ച അക്രമങ്ങള്‍ നടത്തുന്നവര്‍ക്കൊപ്പമാണ് ഭരണ കൂടം. അതുകൊണ്ടുതന്നെ പശുക്കളെ കേന്ദ്രകഥാപാത്രമാക്കി സിനിമ ചെയ്താല്‍ അത് വന്‍ലാഭമായിരിക്കുമെന്നും ബാഹുബലിയെ വരെ കടത്തിവെട്ടുമെന്നും കട്ജു പറയുന്നു. 'ദി പ്ലാനറ്റ് ഓഫ് കൗസ്' എന്ന പേരിടാവുന്ന സിനിമയില്‍ പശുക്കള്‍ മനുഷ്യരെ ആക്രമിക്കുകയും, കീഴടക്കുകയും ചെയ്യട്ടെ എന്നായിരുന്നു കട്ജുവിന്റെ പോസ്റ്റ്. കഴിഞ്ഞ ദിവസം പശുവിനെ ഹോണടിച്ച് പേടിപ്പിച്ചെന്ന പേരില്‍ ട്രക്ക് െ്രെഡവറുടെ കണ്ണു ഗോരക്ഷാ പ്രവര്‍ത്തകര്‍ തകര്‍ത്തിരുന്നു. പശുവിനെ മോഷ്ടിച്ചെന്നാരോപിച്ച് ഇന്ന് ആസാമില്‍ രണ്ടു യുവാക്കളെ മര്‍ദ്ദിച്ച് കൊന്നിരുന്നു.



[related]
Next Story

RELATED STORIES

Share it