Flash News

പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കി യുപി സര്‍ക്കാര്‍

പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കി യുപി സര്‍ക്കാര്‍
X


ലഖ്‌നൗ: പശുക്കള്‍ക്ക് ആംബുലന്‍സ് സൗകര്യമൊരുക്കി ഉത്തര്‍പ്രദേശ് സര്‍ക്കാര്‍. എല്ലാവിധ സൗകര്യവുമുള്ള ആംബുലന്‍സിന്റെ ആദ്യ യാത്ര ഉപമുഖ്യമന്ത്രി കേശവ് പ്രസാദ് മൗര്യ  ഫ്ളാഗ് ഓഫ് ചെയ്തു. പരിക്കേറ്റ പശുക്കള്‍ക്ക് ചികിത്സ ഉറപ്പുവരുത്തുക എന്ന ലക്ഷ്യത്തോടെയാണ് 'ഗോവംഷ് ചികിത്സാ മൊബൈല്‍ വാന്‍' എന്ന പേരില്‍ പദ്ധതി നടപ്പിലാക്കുന്നത്. ഉത്തര്‍ പ്രദേശ് സര്‍ക്കാരും മസ്ദൂര്‍ കല്യാണ്‍ സംഘടന്‍ എന്ന സംഘടനയുമായി ചേര്‍ന്നാണ് പദ്ധതി നടപ്പിലാക്കുന്നത്.
ഒരു മൃഗഡോക്ടറും സഹായിയും ആംബുലന്‍സില്‍ ഉണ്ടാകും. അഞ്ച് ആംബുലന്‍സുകളാണ് ആദ്യഘട്ടത്തില്‍ സേവനം നടത്തുക. പിന്നീട് ആവശ്യാനുസരണം ഇവയുടെ എണ്ണം വര്‍ദ്ധിപ്പിക്കുമെന്ന് ഉദ്ഘാടനത്തിന് ശേഷം കേശവ് പ്രസാദ് മൗര്യ പറഞ്ഞു. ലഖ്‌നൗ, ഖരഖ്പൂര്‍, വാരണാസി, മഥുര, അലഹബാദ് എന്നിവിടങ്ങളിലാണ് നിലവില്‍ ആംബുലന്‍സ് സൗകര്യം ലഭ്യമാകുക.
Next Story

RELATED STORIES

Share it