Flash News

പശുക്കടത്ത് നടത്തുന്ന് ഹിന്ദുക്കള്‍; മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പ് :ഗോരക്ഷകര്‍

പശുക്കടത്ത് നടത്തുന്ന് ഹിന്ദുക്കള്‍; മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പ് :ഗോരക്ഷകര്‍
X


ന്യൂഡല്‍ഹി: പശു സംരക്ഷണത്തിന്റെ കാര്യത്തില്‍ പ്രധാനമന്ത്രി നരേന്ദ്രമോദിക്കും ബിജെപിക്കുമെതിരെ രൂക്ഷ വിമര്‍ശനവുമായി ഗോരക്ഷകര്‍. പശുക്കളെ സംരക്ഷിക്കുന്ന കാര്യത്തില്‍ മോദിക്കും ബിജെപിക്കും ഇരട്ടത്താപ്പാണെന്ന് ഗോരക്ഷാ നേതാവ് അശൂ മോംഗിയ ആരോപിച്ചു. മുസ് ലിങ്ങളല്ല പ്രധാനമായും പശുക്കടത്ത് നടത്തുന്നതെന്നും മറിച്ച് ഹിന്ദുക്കളാണെന്നും അദ്ദേഹം പറഞ്ഞു.ചില സംസ്ഥാനങ്ങളെ ബീഫ് നിരോധത്തില്‍ നിന്നും ബിജെപി ഒഴിവാക്കിയതിനെയും മോംഗിയ പരിഹസിച്ചു. ബിജെപിക്ക് ഉത്തര്‍പ്രദേശില്‍ പശു അമ്മയാണ്. എന്നാല്‍ അരുണാചല്‍ പ്രദേശിലും ഗോവയിലുമെത്തുമ്പോള്‍ പശു അമ്മയല്ല, അമ്മായിയാണെന്നുമായിരുന്നു മോംഗിയയുടെ പരിഹാസം.പിങ്ക് റവല്യൂഷനെക്കുറിച്ച് പറഞ്ഞ മോദി ഇപ്പോള്‍ ബംഗ്ലാദേശിലേക്കുള്ള പശുക്കടത്തിനെ കുറിച്ച്  ഒന്നും മിണ്ടുന്നില്ല. ഇക്കാര്യത്തില്‍ രണ്ട് തവണ താന്‍ രാജ്‌നാഥ് സിങിന് നേരിട്ട് കത്തയച്ചു. പക്ഷെ അദ്ദേഹം മറുപടി തന്നില്ലെന്നും മോംഗിയ വിമര്‍ശിച്ചു.
Next Story

RELATED STORIES

Share it