Flash News

പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം സഹോദരന്‍മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു

പശുക്കടത്ത് ആരോപിച്ച് മുസ്‌ലിം സഹോദരന്‍മാരുടെ സ്വത്തുക്കള്‍ പിടിച്ചെടുത്തു
X

ലക്‌നൗ: പശുക്കടത്ത് ആരോപിച്ച് യുപിയിലെ മുസ്‌ലിം സഹോദരന്‍മാരുടെ സ്വത്തുക്കള്‍ ഉത്തര്‍ പ്രദേശ് പോലിസ് പിടിച്ചെടുത്തു. നിയമവിരുദ്ധമായ പ്രവര്‍ത്തനങ്ങളിലൂടെ പണം സമ്പാദിച്ചതെന്നാരോപിച്ചാണ്   2.5 കോടി മൂല്യം വരുന്ന സ്വത്തുവകകള്‍ പിടിച്ചെടുത്തത്. ഫര്‍ഹാന്‍, സാറിക്, സുഭന്‍ എന്നീ സഹോദരങ്ങളുടെ സ്വത്തുകളാണ് പോലിസ് പിടിച്ചെടുത്തത്. ഗാങ്സ്റ്റര്‍ ആക്ട് പ്രകാരം സ്വത്തു വകകള്‍ പിടിച്ചെടുക്കാന്‍ ജില്ലാ മജിസ്‌ട്രേറ്റ് തഹസില്‍ദാര്‍ക്ക് നിര്‍ദേശം നല്‍കുകയായിരുന്നു. ഫര്‍ഹാനാണ് ഈ കൊള്ളസംഘത്തിന്റെ നേതാവ്. കഴിഞ്ഞ അഞ്ചുവര്‍ഷമായി ഇവര്‍ നിയമവിരുദ്ധ പ്രവര്‍ത്തനങ്ങളില്‍ ഏര്‍പ്പെടുകയും പണം സമ്പാദിക്കുകയുമാണ്. ഫര്‍ഹാനെയും സഹോദരനെയും പോലിസ് ജില്ലാ മജിസ്‌ട്രേറ്റിന് കൈമാറിയതായും എഎസ്പി പങ്കജ് കുമാര്‍ പാണ്ഡെ പറഞ്ഞു. ഇവരില്‍ നിന്നും പിടിച്ചെടുത്ത വസ്തുവകകള്‍ ദിവസങ്ങള്‍ക്കുള്ളില്‍ സര്‍ക്കാറിന്റേതായി പ്രഖ്യാപിക്കാനാണ് തീരുമാനം. പശുക്കടത്തും കശാപ്പും ഗുരുതരമായ കുറ്റകൃത്യമായി കാണുമെന്നും ഇത്തരം കുറ്റകൃത്യങ്ങളില്‍ ഏര്‍പ്പെടുന്നവര്‍ക്കെതിരെ ഗാങ്‌സറ്റര്‍ നിയമപ്രകാരം നടപടിയെടുക്കുമെന്നും  യു പി മുഖ്യമന്ത്രി യോഗി ആദിത്യനാഥ് പ്രഖ്യാപിച്ചിരുന്നു.
Next Story

RELATED STORIES

Share it