Flash News

പവര്‍കട്ടില്‍ രോഷം ; വൈദ്യുതി ജീവനക്കാര്‍ക്കു നേരെ മുന്‍ ജഡ്ജിയുടെ വെടി



ഗുഡ്ഗാവ്: അടിക്കടിയുള്ള പവര്‍കട്ടുകളില്‍ രോഷാകുലനായ മുന്‍ ജഡ്ജി വൈദ്യുതി ബോര്‍ഡ് ജീവനക്കാര്‍ക്കുനേരെ വെടിവച്ചു. ഹരിയാനയിലാണ് സംഭവം. മുന്‍ ജഡ്ജി ഏ കെ രാഘവനാണ് തന്റെ വീടിനു മുമ്പില്‍ ജോലി ചെയ്യുകയായിരുന്ന വൈദ്യുതി വകുപ്പ് ജീവനക്കാര്‍ക്കുനേരെ വെടിയുതിര്‍ത്തത്. വെടിവയ്പില്‍ ആര്‍ക്കും പരിക്കേറ്റിട്ടില്ല. രാഘവിനെതിരേ കേസെടുത്തതായി എസിപി മനീഷ് സെഗാള്‍ പറഞ്ഞു. വൈദ്യുതി ലൈനില്‍ അറ്റകുറ്റപ്പണി നടത്തുകയായിരുന്ന 11ഓളം ജീവനക്കാര്‍ക്കു നേരെയാണ് ജഡ്ജി വെടിവച്ചത്. ഏതാനും റൗണ്ട് ആകാശത്തേക്കും നാല് റൗണ്ട് ജീവനക്കാരുടെ നേര്‍ക്കും അദ്ദേഹം വെടിവച്ചു. ദക്ഷിണ ഹരിയാന ബിജിലി വിത്രന്‍ നിഗാം ലിമിറ്റഡ് സൂപ്രണ്ടിങ് എന്‍ജീനിയര്‍ നവീന്‍ ശര്‍മയുടെ പരാതിയിലാണ് പോലിസ് കേസെടുത്തത്. ജഡ്ജിയുടെ നടപടി അസ്വീകാര്യമാണെന്ന് ശര്‍മ പറഞ്ഞു.
Next Story

RELATED STORIES

Share it