Cricket

പവന്‍ ഷായ്ക്ക് ഇരട്ട സെഞ്ച്വറി; ലങ്കയെ വിറപ്പിച്ച് ഇന്ത്യ

പവന്‍ ഷായ്ക്ക് ഇരട്ട സെഞ്ച്വറി; ലങ്കയെ വിറപ്പിച്ച് ഇന്ത്യ
X


ഹമ്പന്‍ ടോട്ട: ശ്രീലങ്കന്‍ അണ്ടര്‍ 19 ടീമിനെതിരായ രണ്ടാം അനൗദ്യോഗിക യൂത്ത് ടെസ്റ്റ് മല്‍സരത്തില്‍ കരുത്ത് കാട്ടി ഇന്ത്യന്‍ കൗമാരനിര. ഇരട്ടസെഞ്ചുറി നേടിയ പവന്‍ ഷായുടെ(282) പ്രകടനമികവില്‍ ആദ്യം ബാറ്റ് ചെയ്ത ഇന്ത്യ എട്ട് വിക്കറ്റ് നഷ്ടത്തില്‍ 613 എന്ന ശക്തമായ നിലയില്‍ ഡിക്ലയര്‍ ചെയ്തു. മറുപടി ബാറ്റിങിനിറങ്ങിയ ശ്രീലങ്കയ്ക്ക് 140 റണ്‍സെടുക്കുന്നതിനിടെ നാലു വിക്കറ്റുകള്‍ നഷ്ടമായിട്ടുണ്ട്.ഇന്നലെ 177 റണ്‍സില്‍ നിന്ന് വീണ്ടും പ്രകടനമികവ് പുറത്തെടുത്ത പവന്‍ ഷാ തന്റെ ഡബിള്‍ സെഞ്ച്വറിയും തികച്ചു. 332 പന്തില്‍  33  ഫോറുകളും ഒരു സിക്‌സറും പറത്തിയ ഷാ റണ്ണൗട്ടിലൂടെയാണ് പുറത്തായത്.  64 റണ്‍സെടുത്ത നേഹാല്‍ വദേരയും ഇന്നലെ ഇന്ത്യന്‍ നിരയില്‍ തിളങ്ങി. എന്നാല്‍ സച്ചിന്റെ മകന്‍ അര്‍ജുന്‍ ടെണ്ടുല്‍ക്കര്‍ മല്‍സരത്തില്‍ 14 റണ്‍സെടുത്ത് റണ്ണൗട്ടായി. കൂറ്റന്‍ സ്‌കോറിലെത്തിയതോടെ ഇന്ത്യ ആദ്യ ഇന്നിങ്‌സില്‍ എട്ടിന് 613 എന്ന സ്‌കോറില്‍ നില്‍ക്കേ ഡിക്ലയര്‍ ചെയ്യുകയായിരുന്നു. നേരത്തേ ഇന്ത്യക്ക് വേണ്ടി ഓപണിങില്‍ അഥര്‍വ തെയ്ദ്  (177) മികച്ച  പ്രകടനം കാഴ്ചവച്ചിരുന്നു.മറുപടി ബാറ്റിങിനിറിയ ശ്രീലങ്കയ്ക്ക് വേണ്ടി തുടക്കത്തില്‍ കാമില്‍ മിഷാര (44) മാന്യമായ രീതിയില്‍ ബാറ്റേന്തിയെങ്കിലും തകര്‍പ്പന്‍ പ്രകടനം കാഴ്ച വയ്ക്കാന്‍ സാധിച്ചില്ല. പിന്നീട് വന്ന ടീമിലെ മൂന്ന് പേരും രണ്ടക്കം കാണാതെ പുറത്താവുകയായിരുന്നു. 51 റണ്‍സെടുത്ത സൂര്യബന്ദാരയും 24 റണ്‍സെടുത്ത ദിനുഷയുമാണ് ക്രീസില്‍.  ഇന്ത്യയ്ക്ക് വേണ്ടി മോഹിത് ജാംഗ്ര മൂന്നു വിക്കറ്റുകള്‍ വീഴ്ത്തി. ആദ്യ യൂത്ത് ടെസ്റ്റില്‍ ഇന്ത്യ തകര്‍പ്പന്‍ വിജയം നേടിയിരുന്നു.
Next Story

RELATED STORIES

Share it