Kottayam Local

പഴുമലയില്‍ പാറമട വരുന്നതിന് എതിരേ പ്രതിഷേധം ശക്തം

പാറത്തോട്: പഴുമലയില്‍ പുതുതായി ആരംഭിക്കാന്‍ പോവുന്ന പാറമടക്കെതിരേ പഴൂമല നിവാസികള്‍ സമരത്തിലേയ്ക്ക്. നിലവില്‍ രണ്ട് പാറമടകള്‍ പ്രവര്‍ത്തിക്കുന്നതിന്റെ മധ്യത്തിലാണ് പഴുമല ഗ്രാമം സ്ഥിതി ചെയ്യുന്നത്. ഈ രണ്ടു പാറമടകളുടെയും പ്രവര്‍ത്തനം മൂലം മേഖലയിലുള്ള വീടുകള്‍ക്കു വിള്ളല്‍ വീണിരിക്കുന്നതായി നാട്ടുകാര്‍ ആരോപിക്കുന്നു.
ഇതിനിടയിലാണ് ജനങ്ങള്‍ തിങ്ങിപ്പാര്‍ക്കുന്ന സ്ഥലത്തിനോട് ചേര്‍ന്ന് പാറമട ആരംഭിക്കുന്നതിനുള്ള നീക്കം നടക്കുന്നത്. നിലവില്‍ മുന്നൂറോളം കുടുംബങ്ങളാണ് ഇവിടെ താമസിച്ചുവരുന്നത്. മേഖല കടുത്ത ജലക്ഷാമം നേരിടുന്ന സാഹചര്യത്തില്‍ പാറമടയുടെ പ്രവര്‍ത്തനം ജലസ്രോതസ്സുകള്‍ക്കു ഭീഷണിയായി മാറുമെന്നും നാട്ടുകാര്‍ ചൂണ്ടികാട്ടുന്നു. പാറമടയുടെ പ്രവര്‍ത്തനം തടയുന്നതിനായി കക്ഷിരാഷ്ട്രീയത്തിനതീതമായി പഴുമല നിവാസികള്‍ ആക്ഷന്‍ കൗണ്‍സില്‍ രൂപീകരിച്ചിട്ടുണ്ട്.
വാര്‍ഡംഗം ഡെയ്‌സി ജോര്‍ജുകുട്ടിയുടെ അധ്യക്ഷതയില്‍ പാറത്തോട് ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ജോളി ഡൊമിനിക് യോഗം ഉദ്ഘാടനം ചെയ്തു. ജില്ലാ പഞ്ചായത്തംഗം കെ രാജേഷ്, ബ്ലോക്ക് പഞ്ചായത്തംഗം മറിയാമ്മ ജോസഫ്, പഞ്ചായത്ത് വൈസ് പ്രസിഡന്റ് ടി എം ഹനീഫ, പഞ്ചായത്തംഗം ഷേര്‍ലി തോമസ്, മുന്‍ മെംബര്‍ സൈമണ്‍ ജോസഫ് ആക്ഷന്‍ കൗണ്‍സില്‍ കണ്‍വീനര്‍ കെ വി തോമസ്, കെ ആര്‍ സാജന്‍, അഫ്‌സല്‍ പി എ, പി എസ് മോഹന്‍ദാസ്, കെ ആര്‍ ശശിധരന്‍, പി എസ് പ്രകാശ്, സുജ രഘു, റോസമ്മ റോയി, പി പി പീതാംബരന്‍ സംസാരിച്ചു.
Next Story

RELATED STORIES

Share it