kozhikode local

പഴികള്‍ക്കൊടുവില്‍ 'മയങ്ങുമ്പോള്‍' പ്രേക്ഷകരിലേക്ക്‌

കോഴിക്കോട്: പഴിയും പിഴയും ഏറ്റുവാങ്ങിയെങ്കിലും ഒടുവില്‍ മയങ്ങുമ്പോള്‍ എന്ന ഹ്രസ്വചിത്രം ചിത്രം ജനങ്ങളിലെത്തി. ലഹരിവിരുദ്ധ ബോധവല്‍ക്കരണത്തിനായി മൂന്നു വര്‍ഷം മുമ്പ് സിറ്റിയിലെ ഷാഡോ പോലിസുകാരുടെ നേതൃത്വത്തില്‍ നൂറുപേരുടെ കൂട്ടായ്മയില്‍ ഒരുക്കിയ ഹ്രസ്യചിത്രമായ മയങ്ങുമ്പോള്‍ ഏറെ നാളത്തെ അനിശ്ചിതത്വത്തിനൊടുവില്‍  യുട്യൂബില്‍ റീലീസ് ചെയ്യുകയായിരുന്നു.
പബ്ലിഷ് ചെയ്ത് ആദ്യ ആഴ്ചയില്‍ അരലക്ഷത്തോളം ആളുകളാണ് ഹ്രസ്വചിത്രം കണ്ടത്. സമുഹത്തിലെ നാനാതുറകളില്‍പെട്ട നൂറുപേരുടെ കൂട്ടായ്മയായ ഡ്രോപ്‌സ് ഓഫ് ഫ്രണ്ട്ഷിപ്പാണ് മയക്കുമരുന്നു മാഫിയയുടെ പ്രവര്‍ത്തനങ്ങളെ കുറിച്ചും അതില്‍ നിന്നും രക്ഷനേടാന്‍ സമൂഹത്തിനു സന്ദേശം നല്‍കുന്നതുമായ ലക്ഷ്യത്തോടെ ചിത്രം നിര്‍മിച്ചത്.
എന്നാല്‍ സിറ്റി പോലിസിലെ ഒദ്യോഗിക വിഭാഗം ലഹരിക്കെതിരെ ഹ്രസ്വചിത്രം നിര്‍മിച്ച സാഹചര്യത്തില്‍ അനുവാദമില്ലാതെ ചിത്രം നിര്‍മ്മിച്ചതിന്റെ പേരില്‍ ഷോര്‍ട്ട് ഫിലിമിനു നേതൃത്വം നല്‍കിയ ഷാഡോ പോലിസുകാരെ സ്ഥലം മാറ്റുകയായിരുന്നു. ഒടുവില്‍ പ്രതിസന്ധികളെ തരണം ചെയ്ത് വര്‍ഷങ്ങള്‍ക്കു ശേഷം ചിത്രം ജനങ്ങളിലെത്തിക്കാന്‍ കഴിഞ്ഞതിന്റെ ആഹ്ലാദത്തിലാണ് സിവില്‍ പോലിസ് ഓഫീസര്‍ പ്രശാന്തും സംഘവും.
മയക്കുമരുന്ന് ലോകത്തെ ഭീകരതകളെ നേരില്‍ക്കണ്ടറിഞ്ഞ മാറാട് പോലിസ് സ്റ്റേഷനിലെ സിവില്‍ പോലിസ് ഓഫീസറായ എ പ്രശാന്ത് കുമാര്‍ തിരക്കഥാ  നിര്‍വ്വഹിച്ച സിനിമ സംവിധാനം ചെയ്തത് ജഗന്‍ വി റാം ആണ്.
വിജേഷ് വള്ളികുന്ന് ഛായാഗ്രഹണം, സഫ്ദര്‍ മെര്‍വ്വ ,ഹരി ജി നായര്‍ എഡിറ്റിംഗ്, റഷീദ്അഹമ്മദ് മേക്കപ്പ്, ടിന്റുഷാജ് സ്റ്റില്‍സ്, ഉമേഷ് വള്ളിക്കുന്ന് ക്രിയേറ്റീവ് കോണ്‍ട്രിബ്യൂഷന്‍, കബനി,പ്രിയങ്ക,രേഷ്മ, ഹാഷിം ഡബ്ബിങ്,സജ്‌ന ഗോപിദാസ് സബ് ടൈറ്റില്‍സ്,ജീത്തുരാജ്, എംവി സുരേഷ് ബാബു, സജിത്ത് കുരിക്കത്തൂര്‍, രാഗേഷ്. ജി നാഥ്,മുരളി അമ്പാരത്ത്,വാസന്തി,ഉഷാരാജന്‍,തുടങ്ങിയവര്‍ അഭിനയിച്ചിരിക്കുന്നു.ജനമൈത്രി പോലിസിന്റെ ലഹരിവിരുദ്ധ കാംപയിനിങിന്റെ ഭാഗമായി ചിത്രം വിവിധ സ്‌കൂളുകളില്‍  പ്രദര്‍ശിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it