kannur local

പഴശ്ശി-പാലോട്ടുപള്ളി ബൈപാസ് യാഥാര്‍ഥ്യമായില്ല

മട്ടന്നൂര്‍: ഗതാഗതക്കുരുക്ക് ഒഴിവാക്കുന്നതിന് ആവിഷ്‌കരിച്ച പഴശ്ശി-പാലോട്ടുപള്ളി ബൈപാസ് റോഡ് യാഥാര്‍ഥ്യമായില്ല. ഗതാഗതക്കുരുക്ക് കാരണം വീര്‍പ്പുമുട്ടുന്ന മട്ടന്നൂര്‍ നഗരത്തിലെ വാഹനത്തിരക്ക് ഒഴിവാക്കാന്‍ വേണ്ടി രണ്ടുവര്‍ഷം മുമ്പ് നഗരസഭ ആസൂത്രണം ചെയ്ത പദ്ധതിയാണ് കടലാസിലൊതുങ്ങിയത്. കേന്ദ്ര സര്‍ക്കാരിന്റെ പ്രത്യേക ഫണ്ടുപയോഗിച്ച് പാത നിര്‍മിക്കാനായിരുന്നു ഉദ്ദേശം. ഇതിന്റെ ഭാഗമായി മുന്‍ നഗരസഭ ചെയര്‍മാനും നഗരസഭയിലെ എന്‍ജിനീയര്‍ വിഭാഗവും ഡല്‍ഹി സന്ദര്‍ശനം നടത്തിയിരുന്നു.എന്നാല്‍ കേന്ദ്രത്തില്‍നിന്ന് അനുകൂല മറുപടി ലഭിച്ചില്ല. ഇതാണ് പദ്ധതി പാളാന്‍ കാരണം. തലശ്ശേരി റോഡില്‍നിന്ന് പഴശ്ശി സബ്‌സ്‌റ്റേഷന്‍ വഴി ഇടവേലി, പാലോട്ടുപള്ളി വഴി അന്തര്‍സംസ്ഥാന പാതയിലെത്തുന്ന വിധത്തിലാണ് റോഡ് രൂപകല്‍പന ചെയ്തത്. ഇതിന്റെ ഭാഗമായി നഗരസഭയുടെ നേതൃത്വത്തില്‍ ആവശ്യമായ സ്ഥലമേറ്റെടുക്കാന്‍ തീരു മാനിച്ചിരുന്നു. എന്നാല്‍, പലയിടത്തും സ മീപവാസികള്‍ ശക്തമായ എതിര്‍പ്പുയര്‍ത്തി. പാത യാ ഥാര്‍ഥ്യമായാല്‍ ബസ് ഒഴികെ മറ്റു വലിയ വാഹനങ്ങള്‍ക്ക് ഗതാഗതക്കുരുക്ക് ഒഴിവാക്കി ഇരിട്ടിയില്‍ എത്തിച്ചേരാന്‍ എളുപ്പമാവും. യാത്രാസമയം കുറവും ലഭിക്കും.
Next Story

RELATED STORIES

Share it