Flash News

പഴശ്ശി ഡാമം ഏതുസമയത്തും തുറന്നേക്കും;സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം

പഴശ്ശി ഡാമം ഏതുസമയത്തും തുറന്നേക്കും;സമീപവാസികള്‍ക്ക് ജാഗ്രതാ നിര്‍ദേശം
X


ഇരിട്ടി:കാലവര്‍ഷം ശക്തി പ്രാപിക്കാന്‍ സാധ്യതയുണ്ടെന്ന റിപ്പോര്‍ട്ടിനെ തുടര്‍ന്ന് പഴശ്ശി പദ്ധതിയുടെ ഷട്ടര്‍ ഏതുസമയത്തും തുറന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കി വിടാനുള്ള സാധ്യതയുണ്ടെന്ന് പഴശ്ശി ജലസേചന വിഭാഗം അധികൃതര്‍ അറിയിച്ചു.അതിനാല്‍ പുഴയുടെ ഇരുകരകളിലും താമസിക്കുന്നവര്‍ ജാഗ്രത പുലര്‍ത്തണമെന്നും ജലസേചന വിഭാഗം എക്‌സിക്യുട്ടീവ് എഞ്ചിനീയര്‍ അറിയിച്ചു.

മലയോരത്ത് കഴിഞ്ഞ ദിവസങ്ങളില്‍ ഉണ്ടായ ശക്തമായ മഴയെതുടര്‍ന്ന് സംഭരണിയില്‍ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയര്‍ന്നു. 23 മീറ്ററായിരുന്നത് 24.50 മീറ്ററായി ഉയര്‍ന്നതോടെയാണ് ജലം വഴപട്ടണം പുഴയിലേക്ക് ഒഴുക്കി വിടാന്‍ തീരുമാനിച്ചിരിക്കുന്നത്. പദ്ധതിയുടെ ആകെ സംഭരണ ശേഷി 26.52 മീറ്ററാണ്. പദ്ധതി പ്രദേശത്ത് ഒരു കനത്ത മഴ ലഭിച്ചാല്‍ തന്നെ സംഭരണ ശേഷി മറികടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം.അഞ്ചുവര്‍ഷം മുന്‍മ്പ് ഷട്ടര്‍ തുറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പദ്ധതി നിറഞ്ഞു കവിഞ്ഞതിനാല്‍ ഇരിട്ടി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറുകയും കോടികളുടെ നാശനഷ്ടം ഉണ്ടാവുകയും ചെയ്തിരുന്നു. അതിന് ശേഷം ഷട്ടര്‍ പകുതിയോളം തുറന്നിടുകയായിരുന്നു. ഇത്തവണയാണ് അറ്റകുറ്റപണി പൂര്‍ത്തിയാക്കി വേനല്‍ക്കാലത്ത് വെള്ളം പൂര്‍ണ്ണതോതില്‍ സംഭരിച്ചത്.
Next Story

RELATED STORIES

Share it