kannur local

പഴശ്ശി ഡാം ഷട്ടറുകള്‍ തുറക്കും; ജാഗ്രതാ നിര്‍ദേശം



ഇരിട്ടി: കാലവര്‍ഷം തുടരുന്ന സാഹചര്യത്തില്‍ പഴശ്ശി ഡാമിന്റെ ഷട്ടറുകള്‍ ഏതുസമയവും തുറന്ന് വെള്ളം വളപട്ടണം പുഴയിലേക്ക് ഒഴുക്കിവിടാന്‍ സാധ്യതയുള്ളതിനാല്‍ പുഴയോരത്ത് താമസിക്കുന്നവര്‍ ജാഗ്രത പാലിക്കണമെന്ന് പഴശ്ശി ഇറിഗേഷന്‍ എക്‌സിക്യുട്ടീവ് എന്‍ജിനീയര്‍ അറിയിച്ചു. മലയോരത്ത് കഴിഞ്ഞ ദിവസങ്ങളിലുണ്ടായ ശക്തമായ മഴയെ തുടര്‍ന്ന് പഴശ്ശി ഡാമില്‍ ജലനിരപ്പ് ഒന്നര മീറ്ററോളം ഉയര്‍ന്നു. 23 മീറ്ററുണ്ടായിരുന്നത് 24.50 മീറ്ററായി ഉയര്‍ന്നതോടെയാണ് ജലം പുഴയിലേക്ക് ഒഴുക്കിവിടാന്‍ തീരുമാനിച്ചത്. 26.52 മീറ്ററാണ് പദ്ധതിയുടെ ആകെ സംഭരണശേഷി. പദ്ധതിപ്രദേശത്ത് ഒരു കനത്ത മഴ ലഭിച്ചാല്‍ തന്നെ സംഭരണശേഷി മറികടക്കാനുള്ള സാധ്യത കണക്കിലെടുത്താണ് തീരുമാനം. അഞ്ചുവര്‍ഷം മുമ്പ് ഷട്ടര്‍ തുറക്കാന്‍ കഴിയാഞ്ഞതിനെ തുടര്‍ന്ന് കാലവര്‍ഷത്തിന്റെ ആരംഭത്തില്‍ തന്നെ പദ്ധതി നിറഞ്ഞു കവിഞ്ഞതിനാല്‍ ഇരിട്ടി ടൗണില്‍ ഉള്‍പ്പെടെ വെള്ളം കയറി കോടികളുടെ നാശനഷ്ടമുണ്ടായിരുന്നു. അതിനു ശേഷം ഷട്ടര്‍ പകുതിയോളം തുറന്നിടുകയായിരുന്നു. ഇത്തവണ അറ്റകുറ്റപ്പണി പൂര്‍ത്തിയാക്കി വേനല്‍ക്കാലത്ത് വെള്ളം പൂര്‍ണതോതില്‍ സംഭരിച്ചു.
Next Story

RELATED STORIES

Share it