kannur local

പഴശ്ശി ജലാശയത്തിലെ മാലിന്യം കുടിവെള്ള വിതരണത്തിനു ഭീഷണി

മട്ടന്നൂര്‍: ജില്ലയില്‍ കുടിവെള്ള ക്ഷാമം രൂക്ഷമാവുന്നതിനിടെ ശുദ്ധജല ഉറവിടകേന്ദ്രമായ പഴശ്ശി ജലാശയത്തില്‍ മാലിന്യം നിറയുന്നത് ആശങ്കയ്ക്കിടയാക്കുന്നു. പഴശ്ശി പദ്ധതിയുടെ ഇരു കരകളില്‍ നിന്നും ഇരിട്ടി പട്ടണത്തില്‍ നിന്നുമുള്ള വിവിധതരം മാലിന്യം വര്‍ഷങ്ങളായി ഒഴുക്കിവിടുന്നത് പഴശ്ശി ജലാശയത്തിലാണ്.
അറവുമാടുകള്‍, പ്ലാസ്റ്റിക് മാലിന്യം മറ്റു മാലിന്യങ്ങള്‍ കൊണ്ട് പദ്ധതി കേന്ദ്രം നിറഞ്ഞിരിക്കുകയാണ്. ഓരോ വര്‍ഷവും ടണ്‍ കണക്കിന് മാലിന്യമാണ് പഴശ്ശി ജലാശയത്തിലെത്തുന്നത്. മഴക്കാലത്ത് ഷട്ടര്‍ തുറന്നാല്‍ ജലാശയത്തിലെ മാലിന്യത്തിന്റെ നേരിയ ഭാഗം മാത്രം വളപട്ടണം പുഴയിലേക്ക് ഒഴുകിപ്പോവുന്നു.
ഭൂരിഭാഗവും പദ്ധതിയുടെ ഷട്ടറില്‍തന്നെ കുടുങ്ങികിടക്കുകയാണ്. കൂടാതെ മണല്‍വാരലും പഴശ്ശി പദ്ധതിക്ക് ഭീഷണിയായി മാറിയിട്ടുണ്ട്. മഴക്കാലത്ത് ഷട്ടര്‍ തുറന്നുവിട്ടാല്‍ പദ്ധതി പ്രദേശം കേന്ദ്രീകരിച്ച് നുറു കണക്കിന് ടണ്‍ മണല്‍ക്കടത്താണ്് നടക്കുന്നത്.
ജില്ലയിലെ പ്രധാന ശുദ്ധജല വിതരണ പദ്ധതികളായ ജപ്പാന്‍ കുടിവെള്ള പദ്ധതി, കൊളച്ചേരി കുടിവെള്ള പദ്ധതി, കണ്ണുര്‍ കുടിവെള്ള പദ്ധതി, പെരളശ്ശേരി കുടിവെള്ള പദ്ധതി, വിമാനത്താവളം തുടങ്ങിയവയ്ക്ക്് കുടിവെള്ളമെത്തിക്കുന്നത് പഴശ്ശി ഡാമില്‍ നിന്നാണ്. പഴശ്ശി ഡാമില്‍ നിന്നു വെള്ളം ശേഖരിച്ച് ബൂസ്റ്റാര്‍ സ്‌റ്റേഷനിലെത്തിച്ച് ചാവശ്ശേരി പറമ്പിലെ ട്രീറ്റ്‌മെന്റ് പ്ലാന്റില്‍ നിന്ന് ശുദ്ധീകരിച്ചാണ് ജില്ലയിലെ പല ഭാഗത്തേക്കും കുടിവെള്ളം വിതരണം ചെയ്യുന്നത്.
Next Story

RELATED STORIES

Share it