Pathanamthitta local

പഴവങ്ങാടിയില്‍ അവിശ്വാസ പ്രമേയം: നോട്ടീസ് നല്‍കി

റാന്നി: പഴവങ്ങാടി ഗ്രാമപ്പഞ്ചായത്ത് പ്രസിഡന്റ് ബോബി ഏബ്രഹാമിന്റെ പേരില്‍ അവിശ്വാസപ്രമേയത്തിന് പ്രതിപക്ഷം നോട്ടീസ് നല്‍കി. 17 അംഗ ഭരണസമിതിയിലെ എട്ട്് പ്രതിപക്ഷാംഗങ്ങളാണ് നോട്ടീസില്‍ ഒപ്പുവച്ചത്. നോട്ടീസ് റാന്നി ബ്ലോക്ക് പഞ്ചായത്ത് സെക്രട്ടറിക്ക് നല്‍കി. സമഗ്രവികസനം ലക്ഷ്യമിട്ട കൊണ്ടുവന്ന കഴിഞ്ഞ ബജറ്റിലെ പദ്ധതികള്‍ അട്ടിമറിച്ചു, പദ്ധതി നിര്‍വഹണത്തില്‍ ഗുരുതരമായ അലംഭാവം കാട്ടുന്നു, തുടങ്ങിയവയാണ് അവിശ്വാസത്തിന് കാരണമായി നോട്ടീസില്‍ പറയുന്നത്. എല്‍ഡിഎഫ് അംഗങ്ങളായ അനില്‍ തുണ്ടിയില്‍, അനു ടി ശാമുവല്‍, ഷൈനി രാജീവ്, പൊന്നി തോമസ്, അനി സുരേഷ്, ലാലി ജോസഫ്, ബെറ്റ്‌സി കെ ഉമ്മന്‍, ബിനിറ്റ് മാത്യു എന്നിവരാണ് അവിശ്വാസത്തില്‍ ഒപ്പുവച്ചത്. എല്‍ഡിഎഫിനൊപ്പമായിരുന്ന ബോബി ഏബ്രഹാം യുഡിഎഫ്, ബിജെപി. അംഗങ്ങളുടെ പിന്തുണയോടെ കഴിഞ്ഞ ജൂണ്‍ 15നാണ് ബോബി ഏബ്രഹാം പ്രസിഡന്റായി ചുമതലയേറ്റത്.
Next Story

RELATED STORIES

Share it