Pravasi

പഴയ വാഹനങ്ങള്‍ക്കുള്ള നിയമം താല്‍ക്കാലികമായി മരവിപ്പിച്ചു



ദോഹ: 15 വര്‍ഷത്തിലേറെ പഴക്കമുള്ള വാഹനങ്ങള്‍ ആറ് മാസത്തിലൊരിക്കല്‍ പരിശോധന നടത്തണമെന്ന നിയമം താല്‍ക്കാലികമായി മരവിപ്പിച്ചതായി ജനറല്‍ ഡയറക്ടറേറ്റ് ഓഫ് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് അറിയിച്ചു. നിയമത്തിലെ ചില വകുപ്പുകള്‍ പുനപ്പരിശോധിക്കുന്നതിന്റെ ഭാഗമായി ഞായറാഴ്ച വരെയാണ് നിയമം നടപ്പാക്കുന്നത് താല്‍ക്കാലികമായി നിര്‍ത്തിവച്ചതെന്ന് ട്രാഫിക് ഡിപാര്‍ട്ട്‌മെന്റ് വൃത്തങ്ങളെ ഉദ്ധരിച്ച് ദി പെനിന്‍സുല പത്രം റിപോര്‍ട്ട് ചെയ്തു. പരിശോധനയ്ക്ക് 500 റിയാല്‍ ഫീസ് എന്നുള്ളത് പുനപ്പരിശോധിക്കുമെന്നും അദ്ദേഹം അറിയിച്ചു. പുതിയ മാറ്റങ്ങളും ഭേദഗതികളും ജനങ്ങള്‍ക്ക് അനുകൂലമായിരിക്കും. മാറ്റങ്ങള്‍ സിസ്റ്റത്തില്‍ ഉള്‍പ്പെടുത്തുന്നതോട് കൂടി അക്കാര്യം പ്രഖ്യാപിക്കുമെന്നും ബന്ധപ്പെട്ടവര്‍ അറിയിച്ചു. നിലവില്‍ സാങ്കേതിക പരിശോധനയ്ക്കു വേണ്ടി പോയ വാഹനങ്ങളുടെ സ്ഥിതിയെക്കുറിച്ചുള്ള ചോദ്യത്തിന് നടപടികള്‍ പൂര്‍ത്തിയാകുന്നതിന് അവര്‍ അടുത്തയാഴ്ച വരെ കാത്തിരിക്കേണ്ടി വരുമെന്ന് അദ്ദേഹം അറിയിച്ചു. ആഭ്യന്തര മന്ത്രാലയത്തിലെ ട്രാഫിക് ജനറല്‍ ഡയറക്ടറേറ്റിന്റെ ചട്ടങ്ങള്‍ പാലിക്കണമെന്നാവശ്യപ്പെട്ട് ഖത്തര്‍ സെന്‍ട്രല്‍ ബാങ്ക് ഇന്‍ഷുറന്‍സ് കമ്പനികള്‍ക്ക് സര്‍ക്കുലര്‍ അയച്ച കാര്യം കഴിഞ്ഞ ദിവസം മാധ്യമങ്ങള്‍ റിപോര്‍ട്ട് ചെയ്തിരുന്നു. 15 വര്‍ഷം പഴക്കമുള്ള വാഹനങ്ങള്‍ ഓരോ മാസത്തിലും സാങ്കേതിക പരിശോധന നടത്തണമെന്നാണ് സര്‍ക്കുലറില്‍ വ്യക്തമാക്കിയിരുന്നത്. അടുത്ത അഞ്ച് വര്‍ഷം കഴിഞ്ഞാല്‍ ഓരോ നാല് മാസത്തിലും തുടര്‍ന്നുള്ള അഞ്ച് വര്‍ഷം ഓരോ മൂന്ന് മാസത്തിലും പരിശോധന നടത്തണമെന്നായിരുന്നു നിര്‍ദേശം.
Next Story

RELATED STORIES

Share it