Gulf

പഴയ മല്‍സ്യബന്ധന ഗ്രാമം തുറന്ന മ്യൂസിയമാവുന്നു

പഴയ മല്‍സ്യബന്ധന ഗ്രാമം തുറന്ന മ്യൂസിയമാവുന്നു
X
mueseum
ദോഹ: ഒരു കാലത്ത് മീന്‍പിടിത്തക്കാരുടെ പറുദീസയായിരുന്ന വടക്കന്‍ ഖത്തറിലെ ഉപേക്ഷിക്കപ്പെട്ട ഗ്രാമം ഇനി സഞ്ചാരികളുടെ ആകര്‍ഷണ കേന്ദ്രമാവും. ജൂമൈല്‍ എന്ന ഈ ഗ്രാമത്തെ രാജ്യത്തിന്റെ പൈതൃകം പ്രതിഫലിപ്പിക്കുന്ന രീതിയില്‍ തുറന്ന മ്യൂസിയമാക്കാനാണ് ഖത്തര്‍ മ്യൂസിയത്തിന്റെ പദ്ധതി.

2009ല്‍ ഒരു സിനിമാ ഷൂട്ടിങിന് സെറ്റിട്ടിരുന്ന ഈ ഗ്രാമം റുവൈസില്‍ നിന്ന് അഞ്ച് കിലോമീറ്റര്‍ അകലെയാണ്. ദോഹയില്‍ നിന്ന് ഏകദേശം ഒരു മണിക്കൂര്‍ സഞ്ചരിച്ചാല്‍ എത്താവുന്ന ദൂരം. 1970കളിലാണ് ഈ സ്ഥലം പൂര്‍ണമായും ഉപേക്ഷിക്കപ്പെട്ടത്. 19ാം നൂറ്റാണ്ടോളം പഴക്കമുള്ളതാണ് ഇവിടെയുള്ള അവശിഷ്ടങ്ങള്‍. വിവിധ വലുപ്പത്തിലും സ്ഥിതിയിലുമുള്ള 60ഓളം കെട്ടിടാവശിഷ്ടങ്ങള്‍ ഇവിടെയുണ്ട്. ചരിത്രത്തിലേക്ക് പിടിച്ച ഒരു കണ്ണാടിയെന്ന പോലെ ഈ ഗ്രാമത്തിലെ ജീവിതം പുനസൃഷ്ടിക്കാനാണ് ഖത്തര്‍ മ്യൂസിയവും(ക്യഎം) ഖത്തര്‍ ടൂറിസം അതോറിറ്റിയും(ക്യുടിഎ) ലക്ഷ്യമിടുന്നത്.

പൊതുജനങ്ങള്‍ക്കു പ്രവേശനം ലഭിക്കുന്ന ഒരു ഔട്ട്‌ഡോര്‍ ഹെറിറ്റേജാണ് അധികൃതരുടെ ലക്ഷ്യം. പഴയ കാലത്തെ ജീവി   തം അതേപോലെ അവതരിപ്പിക്കുന്ന രീതിയില്‍ അന്നത്തെ വേഷത്തിലുള്ള ആളുകള്‍ ഈ ലിവിങ് ഹിസ്റ്ററി മ്യൂസിയത്തില്‍ ഉണ്ടാവും. വേറെയൊരു കാലത്തും സ്ഥലത്തും ജീവിക്കുന്ന പോലെയാണ് അവര്‍ പെരുമാറുക. അന്നത്തെ ദൈനംദിന ജീവിതം അവര്‍ അതുപോലെ അനുകരിക്കും.

എണ്ണയുടെ കണ്ടെത്തലിനു മുമ്പുള്ള ഒരു പഴയ ഖത്തര്‍ ഗ്രാമം ജീവനോടെ കാഴ്ചക്കാര്‍ക്കു മുന്നില്‍ ഇതള്‍വിരിയും. ജൂമൈല്‍ ഗ്രാമത്തിലെ നിരവധി കെട്ടിടങ്ങള്‍ 2009ല്‍ സിനിമാ സെറ്റ് തയ്യാറാക്കുന്നതിന് പുനര്‍നിര്‍മിച്ചിരുന്നു. സിക്രീത്തിലുള്ള അറിയപ്പെടുന്ന സ്ഥലമായ ഫിലിം സിറ്റിയില്‍ നിന്ന് കിലോമീറ്ററുകള്‍ അകലെയാണ് ഈ ഗ്രാമം. ഒരു പുരാതന അറബ് നഗരം പുനര്‍നിര്‍മിച്ചതായിരുന്നു ഫിലിം സിറ്റി. ജുമൈല്‍ പദ്ധതിക്കു വേണ്ടിയുള്ള ടെന്‍ഡറില്‍ അത് പൂര്‍ത്തിയാക്കേണ്ട സമയക്രമം കാണിച്ചിട്ടില്ല. ഡിസൈന്‍ കണ്‍സള്‍ട്ടന്റുമാര്‍ക്ക് ബിഡ് സമര്‍പ്പിക്കുന്നതിന് നവംബര്‍ 8 വരെയാണ് സമയം നല്‍കിയിട്ടുള്ളത്.

രാജ്യത്തെ സാമ്പത്തിക രംഗത്തെ ടൂറിസവുമായി ബന്ധിപ്പിക്കുന്നതിനു സര്‍ക്കാര്‍ നിരവധി പദ്ധതികള്‍ ആവിഷ്‌കരിച്ചു വരുന്നതിന്റെ ഭാഗമാണ് ജുമൈല്‍ പദ്ധതിയും. ദോഹയ്ക്കു പുറത്ത് ടൂറിസവുമായി ബന്ധപ്പെട്ട നിരവധി കേന്ദ്രങ്ങള്‍ സജ്ജീകരിക്കുന്നതിന് ക്യുടിഎക്ക് പദ്ധതിയുണ്ട്. ഖത്തറിലെ മറ്റ് നാലു പൈതൃക കെട്ടിടങ്ങള്‍ കൂടി പുനര്‍നിര്‍മിക്കുന്നതിന് ഖത്തര്‍ മ്യൂസിയം കോണ്‍ട്രാക്്ടര്‍മാരെ തേടുന്നുണ്ട്. ദുഖാന്‍ ഹൈവേയില്‍ നിന്നകലെ ശഹാനിയക്കു സമീപം ഉം അല്‍ഖിഹാബ് മസ്്ജിദ്, ഖത്തറിന്റെ പടിഞ്ഞാറന്‍ തീരത്ത് ജുമൈലിയക്കു സമീപമുള്ള അല്‍സുലൂഖിയ മസ്്ജിദ്, ഫുവൈറിത്ത് ബീച്ചിന് സമീപം അല്‍ശമാല്‍ റോഡില്‍ നിന്ന് കുറച്ചകലെയായി ഐന്‍ സിനാന്‍ മസ്്ജിദ്, ദോഹ ബസ് സ്‌റ്റേഷനു സമീപത്തുള്ള അല്‍സമാന്‍ ഹൗസ് എന്നിവയാണ് പൈതൃക കേന്ദ്രങ്ങളാക്കാനൊരുങ്ങുന്നത്.
Next Story

RELATED STORIES

Share it