thrissur local

പഴയ പള്ളി തര്‍ക്കംചേലക്കരയില്‍ കലക്ടറുടെ നിരോധനാജ്ഞ

ചേലക്കര: ചേലക്കര സെന്റ് ജോര്‍ജ് പഴയ പള്ളി തര്‍ക്കത്തെ തുടര്‍ന്ന് സംഘര്‍ഷം നിലനില്‍ക്കുന്നതിനാല്‍ ജില്ല കലക്ടര്‍ ടി വി അനുപമ നിരോധനാജ്ഞ പുറപ്പെടുവിച്ചു. ഇതേ തുടര്‍ന്ന് പള്ളിയിലും സമീപ പ്രദേശങ്ങളിലും ജനങ്ങള്‍ കൂട്ടം കൂടുകയോ പ്രതിഷേധിക്കുകയോ ചെയ്താല്‍ നടപടി സ്വീകരിക്കുമെന്ന് പോലിസ് മുന്നറിയിപ്പ് നല്‍കി.
ഇന്നലെ വൈകുനേരത്തോടെ നിരോധനാജ്ഞ നിലവില്‍വന്നു. ഇന്നു വൈകുന്നേരം വരെ തുടരും. യാക്കോബായ-ഓര്‍ത്തഡോക്‌സ് വിഭാഗങ്ങള്‍ തമ്മിലുള്ള അവകാശ തര്‍ക്കത്തെ തുടര്‍ന്ന് 1974 മുതല്‍ റിസീവറായ വില്ലേജാഫീസര്‍ക്കാണ് പള്ളി തുറന്നു കൊടുക്കാനുള്ള ചുമതല. സമയക്രമമനുസരിച്ച് ഇരുകൂട്ടരും ശനിയാഴ്ച സന്ധ്യ നമസ്‌ക്കാരവും ഞായറാഴ്ച കുര്‍ബ്ബാനയും നടത്തി പോന്നിരുന്നു.
ഇതിനിടെയാണ് എറണാകുളം ജില്ലാ കോടതിയില്‍ നിന്നും ഓര്‍ത്തഡോക്‌സ് വിഭാഗം അനുകൂല വിധി നേടിയത്. പള്ളി ഓര്‍ത്തഡോക്‌സ് വിഭാഗത്തിന് തുറന്നു കൊടുത്താല്‍ സംഘര്‍ഷം നിയന്ത്രിക്കാനാവിലെന്നുള്ള റവന്യൂ അധികൃതരുടെ റിപ്പോര്‍ട്ടിന്റെ അടിസ്ഥാനത്തിലാണ് കളക്ടര്‍ 144 പ്രഖ്യാപിച്ചിട്ടുള്ളത്.
നിരോധനാജ്ഞ പ്രഖ്യാപിച്ചത് വിശ്വാസികള്‍ക്ക് നിരാശയായി. മൂന്നാഴ്ചയായിട്ടും കുര്‍ബ്ബാന മുടങ്ങിയ തങ്ങള്‍ക്ക് കോടതി വിധി നടപ്പാക്കി തരുന്നതില്‍ പോലിസും റവന്യൂ വകുപ്പും അലംഭാവം കാണിച്ചതായി വികാരി ഫാദര്‍. കെ പി ഐസക്ക് പറഞ്ഞു.
അതേസമയം സംഘര്‍ഷം കണക്കിലെടുത്ത് ജില്ലാ ഭരണകൂടം എടുത്ത തീരുമാനത്തെ സ്വാഗതം ചെയ്യുന്നതായും, ഇത് സംബന്ധിച്ച ഹൈക്കോടതി വിധി നാളെ വരാനിരിക്കെ തങ്ങള്‍ കൂടുതല്‍ ജാഗ്രത പുലര്‍ത്തുകയാണെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞു. അനുകൂല വിധിയെതുടര്‍ന്ന് കഴിഞ്ഞ 14നാണ് ഓര്‍ത്തഡോക്‌സ് വിഭാഗം പള്ളിയില്‍ പ്രവേശിക്കാനെത്തിയത്.
എന്നാല്‍ ആരാധനാ സ്വാതന്ത്ര്യം നിഷേധിക്കുന്ന വിധിയാണെന്നാരോപിച്ച് യാക്കോബായ വിഭാഗം സഭാ തലവന്‍മാരുടെ നേതൃത്വത്തില്‍ പ്രതിഷേധിച്ച് പള്ളികവാടത്തില്‍ നിലയുറപ്പിച്ചോടെ രണ്ടാഴ്ചയും ഓര്‍ത്തഡോക്‌സിന് പള്ളിയില്‍ കയറാനായില്ലെന്നും ഓര്‍ത്തഡോക്‌സ് വിഭാഗം പറഞ്ഞുയൃ. നിരോധനാജ്ഞയെതുടര്‍ന്ന് സിഐ സി വിജയകുമാരന്റെ നേതൃത്വത്തില്‍ പോലിസിനെ വിന്യസിപ്പിച്ചിട്ടുണ്ട്.
Next Story

RELATED STORIES

Share it