Alappuzha local

പഴയ അരൂര്‍ പോലിസ് സ്റ്റേഷന്‍ കെട്ടിടം സാമൂഹികവിരുദ്ധരുടെ താവളമായി മാറി

അരൂര്‍: അരൂര്‍ പോലിസ് സ്റ്റേഷന്‍ ചന്തിരൂരിലേക്ക് മാറ്റിയതോടെ പഴയ സ്റ്റേഷന്‍ അനാഥമായി. ഇതോടെ പഴയ അരൂര്‍ പോലിസ് സ്റ്റേഷന്‍ സാമൂഹ്യ വിരുദ്ധരുടെ താവളമായി മാറി.
പോലിസ് സ്റ്റേഷന്‍ ഉദ്ഘാടന സമയത്ത് പഴയ സ്റ്റേഷന്‍ അതേപടി ഉപയോഗപ്രദമാക്കുമെന്ന് പോലിസ് പറഞ്ഞിരുന്നു. എന്നാല്‍ കുറച്ചുദിവസം മാത്രമാണ് ഇവിടെ ഒരു എസ്‌ഐയും രണ്ട് പോലിസുദ്യോഗസ്ഥരും ഇവിടെ ഡ്യൂട്ടി നോക്കിയത്.
ജീര്‍ണാവസ്ഥയിലായ കെട്ടിടത്തിന്റെ മേല്‍ക്കൂരയില്‍ നിന്ന് കോണ്‍ക്രീറ്റ് പാളികള്‍ അടര്‍ന്ന് വീണുകൊണ്ടിരിക്കുകയാണ്. മുന്‍ മുന്‍വശത്തെ ഗ്രില്ലന്റെ അടിഭാഗം ദ്രവിച്ചരിക്കുന്നതിനാല്‍ അടയ്ക്കാന്‍ പറ്റാത്ത അവസ്ഥയിലുമാണ്. മുന്‍വശത്തെ വാതിലുകള്‍ തുറന്നു കിടക്കുന്നത് സാമൂഹിക വിരുദ്ധര്‍ക്ക് സഹായമാവുകയാണ്.
കെട്ടിടത്തിന്റെ ഉള്‍ഭാഗത്ത് പോലിസ് ഉപയോഗിച്ചിരുന്ന കട്ടിലും കസേരയും എസ്‌ഐയുടെ ഒരു പഴകിയ തൊപ്പിയും ഇതിനകത്ത് കിടക്കുന്നുണ്ട്. എസ്‌ഐയുടെ ഒരു പഴകിയ തൊപ്പിയും ഭിത്തിയില്‍ പഴയ പരാതികളും കടലാസുകളും ചിന്നി ചിതറി കിടക്കുന്നുണ്ട്. സന്ധ്യമയങ്ങിയാല്‍ ഇവിടെ സാമൂഹ്യ വുരുദ്ധര്‍ തമ്പടിക്കാറുണ്ടെന്ന് പറയപ്പെടുന്നു. ഇടക്കൊച്ചി പാലത്തിന്റെ ഓരത്ത് സ്റ്റേഷന്‍ പ്രവര്‍ത്തിച്ചിരുന്നപ്പോള്‍ കഞ്ചാവും മറ്റു ലഹരി വസ്തുക്കളും പശ്ചിമ കൊച്ചിയില്‍നിന്ന് എത്തുന്നത് തടയാന്‍ കഴിഞ്ഞിരുന്നു.
Next Story

RELATED STORIES

Share it