kannur local

പഴയങ്ങാടി ബസ് സ്റ്റാന്റ് നവീകരണം,16 മുതല്‍ മൂന്നു മാസത്തേക്ക് അടച്ചിടും

പഴയങ്ങാടി: ദിനേന നിരവധി ബസ്സുകള്‍ വന്നുപോവുന്ന പഴയങ്ങാടി ബസ് സ്റ്റാന്റ് ഈ 16 മുതല്‍ മൂന്നു മാസത്തേക്ക് അടച്ചിടുന്നു. തകര്‍ന്ന സ്റ്റാന്റ് ഗതാഗത്തിനും കാല്‍നടയാത്രയ്ക്കും പറ്റാതായിട്ട് ഒരു വര്‍ഷത്തോളമായി. പ്രശ്‌നപരിഹാരത്തിനായി വ്യാപാരി സംഘടനകളും ബസ് ഒണേഴ്‌സ് അസോസിയേഷനും നിരവധി തവണ പഞ്ചായത്ത് അധികൃതരുമായി ബന്ധപ്പെട്ടിരുന്നെങ്കിലും നടപടിയുണ്ടായില്ല.
ജനകീയ പ്രതിഷേധത്തെ തുടര്‍ന്ന് എംഎല്‍എ ഇടപെടുകയും നവീകരണത്തിനായി 35 കോടി രൂപ അനുവദിക്കുകയുമായിരുന്നു. പൂര്‍ണമായി കോണ്‍ക്രീറ്റ് ചെയ്ത് നവീകരിക്കാനാണു പദ്ധതി. തകര്‍ന്ന ബസ്സ്റ്റാന്റിലെ ആഗമന-നിര്‍ഗമന ഭാഗത്ത് നേരത്തെ കോണ്‍ക്രീറ്റ് ചെയ്തിരുന്നു.
എന്നാല്‍ തകര്‍ച്ചയുടെ വക്കിലെത്തിയ ഈ ഭാഗങ്ങളും എടുത്തുമാറ്റി സ്റ്റാന്റ് പൂര്‍ണമായും ആറിഞ്ച് കനത്തില്‍ കോണ്‍ക്രീറ്റും ചെയ്യാനും സമീപം ഓവുചാല്‍ നിര്‍മിക്കാനുമാണ് പദ്ധതി. ബസ് സ്റ്റാന്റ് അടച്ചിട്ട കാലയളവില്‍ സ്റ്റാന്റിലെ വ്യാപാര സ്ഥാപനങ്ങളില്‍നിന്ന് വാടക ഈടാക്കില്ലെന്ന് അധികൃതര്‍ വ്യക്തമാക്കി.
യോഗത്തില്‍ പഞ്ചായത്ത് പ്രസിഡന്റ് ഡി വിമല അധ്യക്ഷത വഹിച്ചു. സെക്രട്ടറി സി എം ഹരിദാസ്, എസ്‌ഐ എം എന്‍ ബി ജോയി, വ്യാപാരി സംഘടനാ ഭാരവാഹികള്‍, രാഷ്ടീയപ്പാര്‍ട്ടി പ്രതിനിധികള്‍ പങ്കെടുത്തു.
Next Story

RELATED STORIES

Share it