kannur local

പഴയങ്ങാടിയിലും കൂത്തുപറമ്പിലും കടകളടച്ചു

പഴയങ്ങാടി: ഹര്‍ത്താല്‍ പഴയങ്ങാടി, മാട്ടൂല്‍ ഭാഗങ്ങളില്‍ പൂര്‍ണം. ഒരുസംഘം യുവാക്കള്‍ കടകള്‍ അടപ്പിക്കുകയും ബസ്സുകള്‍ തടയുകയും ചെയ്തു. ഇന്നലെ രാവിലെ എട്ടോടെയാണ് ബസ്സുകള്‍ തടഞ്ഞത്. രാവിലെ ബസ്സുകള്‍ സര്‍വീസ് നടത്തിയെങ്കിലും ഒരുസംഘം തടഞ്ഞതോടെ നിര്‍ത്തിവയ്ക്കുകയായിരുന്നു.
പൊതുവെ ഹര്‍ത്താലുകള്‍ ബാധിക്കാത്ത പുതിയങ്ങാടി, മൊട്ടാമ്പ്രം, മാട്ടൂല്‍ ഭാഗങ്ങളിലും കടകമ്പോളങ്ങ ള്‍ അടഞ്ഞുകിടന്നു. പെണ്‍കുട്ടിയുടെ കൊലപാതകത്തില്‍ മുഖ്യമന്ത്രി മൗനം പാലിക്കുന്നതിനെതിരേ പ്രതിഷേധ പ്രകടനവും നടന്നു. ശ്രീകണ്ഠപുരത്ത് ഇന്നലെ രാവിലെ 9.30ഓടെ ഒരുസംഘം ഹര്‍ത്താല്‍ അനുകൂലികള്‍ കടകള്‍ അടപ്പിക്കാനെത്തിയതിനെ തുടര്‍ന്ന് പോലിസുമായി വാക്കേറ്റമുണ്ടായി. സംഘര്‍ഷാവസ്ഥ ഉടലെടുത്തതോടെ ചില വ്യാപാര സ്ഥാപനങ്ങള്‍ അടച്ചു. പലയിടങ്ങളിലും വാഹനങ്ങള്‍ തടഞ്ഞു.
ഹര്‍ത്താല്‍ കൂത്തുപറമ്പ് നഗരത്തെ ഭാഗികമായി ബാധിച്ചു. രാവിലെ നഗരത്തില്‍ കടകള്‍ തുറന്നുപ്രവര്‍ത്തിച്ചെങ്കിലും 10.30ഓടെ ഒരുസംഘമെത്തി ഹര്‍ത്താലിനോട് സഹകരിക്കണമെന്ന് ആവശ്യപ്പെടുകയായിരുന്നു.
അതേസമയം, വ്യാപാരി വ്യവസായി സമിതി പ്രവര്‍ത്തകര്‍ കടകള്‍ തുറക്കണമെന്ന ആവശ്യപ്പെട്ട് രംഗത്തെത്തി. എന്നാല്‍ മിക്ക കടകളും അടഞ്ഞുകിടന്നു.
ഹര്‍ത്താല്‍ അനുകൂലികളെ നേരിടാന്‍ പോലിസും രംഗത്തിറങ്ങി. ചിലരെ പോലിസ് കസ്റ്റഡിയിലെടുത്തു. എന്നാല്‍ ഹര്‍ത്താല്‍ വാഹന ഗതാഗതത്തെ ബാധിച്ചില്ല. സ്വകാര്യബസ്സുകളും മറ്റ് വാഹനങ്ങളും സര്‍വീസ് നടത്തി.
Next Story

RELATED STORIES

Share it