Kottayam Local

പഴനിയിലെ ദുരന്തംമരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് സര്‍ക്കാര്‍ സഹായം നല്‍കണമെന്ന്‌

പൊന്‍കുന്നം: പഴനിയിലുണ്ടായ മഹാദുരന്തത്തില്‍ മരണമടഞ്ഞ എട്ടുപേരുടെ കുടുംബങ്ങള്‍ക്ക് അര്‍ഹമായ സഹായം നല്‍കാന്‍ സര്‍ക്കാര്‍ തയ്യാറാകണമെന്ന് എസ്എന്‍ഡിപി യോഗം ജനറല്‍ സെക്രട്ടറി വെള്ളാപ്പള്ളി നടേശന്‍. പൊന്‍കുന്നം ശാഖയില്‍ നടപ്പന്തല്‍ സമര്‍പ്പണവും പ്രാര്‍ത്ഥനാമന്ദിരത്തിന്റെ രണ്ടാം നിലയുടെ നിര്‍മാണോദ്ഘാടനവും നിര്‍വഹിക്കുകയായിരുന്നു അദ്ദേഹം.
എംഎല്‍എയും എംപിയുമടക്കമുള്ള ജനപ്രതിനിധികള്‍ കോരൂത്തോട്ടിലെത്തി കണ്ണീര്‍പൊഴിച്ചിട്ടുപോയതല്ലാതെ ഈ കുടുംബങ്ങളെ സഹായിക്കുന്നതിനായി ഒന്നും ചെയ്തില്ല.അപകടത്തില്‍പെട്ടവര്‍ ഈഴവസമുദായംഗങ്ങളായതിനാലാണ് ഈ അവഗണന എന്നു പറഞ്ഞാല്‍ വെള്ളാപ്പള്ളി നടേശന്‍ ജാതിപറഞ്ഞെന്നു പറയും.ഓഖി ദുരന്തമുണ്ടായപ്പോള്‍ അവിടെയെത്തിയ മുഖ്യമന്ത്രിയെ അപമാനിച്ചുവിട്ടിട്ടുപോലും ലത്തീന്‍കത്തോലിക്കസഭയുടെ ആവശ്യപ്രകാരം സര്‍ക്കാര്‍ മരണമടഞ്ഞവരുടെ കുടുംബങ്ങള്‍ക്ക് വലിയ തുക നഷ്ടപരിഹാരവും കുടുംബാംഗങ്ങള്‍ക്ക് ജോലിയും നല്‍കി.കോരൂത്തോട്ടില്‍ മരണമടഞ്ഞവര്‍ക്ക് 15 ലക്ഷത്തില്‍പരം രൂപയുടെ കടബാധ്യതകളാണ് നിലവിലുള്ളത്.ഈകടങ്ങള്‍ തീര്‍ക്കാനുള്ള സഹായമെങ്കിലും സര്‍ക്കാരിന്റെ ഭാഗത്തുനിന്നുണ്ടാകണമെന്നും യോഗം ജനറല്‍ സെക്രട്ടറി ആവശ്യപ്പെട്ടു.ശാഖാ പ്രസിഡന്റ് ടി എസ് രഘു തകടിയേല്‍ അധ്യക്ഷനായി.ശാഖാ സെക്രട്ടറി എം എം ശശിധരന്‍ ആമുഖപ്രസംഗം നടത്തി.യൂനിയന്‍ കമ്മിറ്റി അംഗം പി മോഹന്‍ റാം വിശിഷ്ടാതിഥികളെ ആദരിച്ചു.പ്രാര്‍ത്ഥനാമന്ദിരത്തിന്റെ ആദ്യസംഭാവന ഹൈറേഞ്ച് യൂനിയന്‍ സെക്രട്ടറി പി ജീരാജ് തകടിയേല്‍ ടി എസ് പ്രദീപില്‍ നിന്നും സ്വീകരിച്ചു.
Next Story

RELATED STORIES

Share it