malappuram local

പഴങ്ങളുടെ രാജാവ് റംബൂട്ടാന്‍ കാളികാവ് തെരുവില്‍ സുലഭം



കാളികാവ്: പഴങ്ങളിലെ രാജാവും അറബികളുടെ പ്രിയങ്കരനുമായ റംബൂട്ടാന്‍ കാളികാവ് തെരുവില്‍ നിസ്സാരന്‍. കിലോയ്ക്ക് 400 രൂപയോളം വിലയുള്ള ഈ പഴ സുമുഖന്‍ കാളികാവില്‍ വില്‍ക്കുന്നത് 200 രൂപയ്ക്ക്. അടക്കാക്കുണ്ട് പോത്തന്‍ കാടന്‍ മുഹമ്മദ് എന്ന കര്‍ഷകന്‍ സ്വന്തം തോട്ടത്തില്‍ വിളയിച്ചെടുത്താണ് റംബുട്ടാന്‍ റമദാന്‍ വിപണിയില്‍ കുറഞ്ഞ വിലയ്ക്ക് വില്‍പ്പന നടത്തുന്നത്. വിവിധയിനം പഴങ്ങള്‍ കൃഷി ചെയ്യലാണ് ഇദ്ദേഹത്തിന്റെ ഹോബി.പഴങ്ങളില്‍ ഏറ്റവും വിലപിടിപ്പുള്ളതും സ്വാദിഷ്ടവും പോഷക സമ്പുഷ്ടവുമായ റംബൂട്ടാന്‍ കേരളത്തിന്റെ കാലാവസ്ഥയില്‍ വിളയില്ല എന്ന ധാരണയാണ് മുഹമ്മദ് തിരുത്തിയത്.  ജൂണ്‍, ജൂലൈ ആണ് ഇതിന്റെ വിളവെടുപ്പു കാലം.  വിദേശിയായതിനാല്‍ പഴച്ചന്തയില്‍ അപൂര്‍വമായിട്ടെ ഇതിനെ കാണാന്‍ കഴിയൂ. മുഹമ്മദ് സ്വന്തം വാഹനത്തിലാണ് വില്‍പ്പന നടത്തുന്നത്.
Next Story

RELATED STORIES

Share it