Flash News

പഴകുളത്ത് സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണം; വീട്ടമ്മയ്ക്കും മകനും അടക്കം നിരവധി പേര്‍ക്ക് മര്‍ദ്ദനം

പഴകുളത്ത് സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണം; വീട്ടമ്മയ്ക്കും മകനും അടക്കം നിരവധി പേര്‍ക്ക് മര്‍ദ്ദനം
X


അടൂര്‍: പഴകുളത്ത് സിപിഎം, ഡിവൈഎഫ്‌ഐ ആക്രമണം. ജലം മലിനമാക്കുന്നതിനെതിരേ സമരത്തില്‍ പങ്കെടുത്തത്തിന്റെ പേരില്‍ കഴിഞ്ഞദിവസം എസ്ഡിപിഐ പ്രവര്‍ത്തകനായ അജ്മലിനെ 12ഓളം വരുന്ന ഡിവൈഎഫ്‌ഐ പ്രവര്‍ത്തകര്‍ മര്‍ദ്ദിച്ചിരുന്നു. ഇന്നലെ പഴകുളത്ത് മാടക്കട നടത്തുന്ന സിദ്ദീഖിനെയും മാതാവിനെയും മര്‍ദ്ദിക്കുകയും കട തല്ലിത്തകര്‍ക്കുകയും ചെയ്തിരുന്നു. ഇതിന് പിന്നാലെ അടൂരില്‍ പഴകുളം സ്വദേശിയായ ആഷിക്കിനെ സംഘം ചേര്‍ന്ന് മര്‍ദ്ദിച്ചു. മര്‍ദ്ദനത്തില്‍ ഗുരുതരമായ പരിക്കേറ്റ് അടൂര്‍ ജനറല്‍ ആശുപത്രിയില്‍ ചികില്‍സ തേടിയയെത്തിയ ആഷിക്കിനെ ആശുപത്രി പരിസരത്തുവച്ചും കൈയ്യേറ്റം ചെയ്യാന്‍  ശ്രമം നടത്തി. സംഭവത്തില്‍ പോലിസില്‍ പരാതി നല്‍കിയെങ്കിലും ഏകപക്ഷീയമായ നിലപാടാണ് സ്വീകരിക്കുന്നതെന്ന് എസ്ഡിപിഐ നേതാക്കള്‍ പറഞ്ഞു. പഴകുളത്തും പരിസര പ്രദേശത്തും പഴകിയ ബാറ്ററിയില്‍ നിന്നുള്ള  ആസിഡ് തള്ളി ജലം മലിനമാക്കുന്നവര്‍ക്കെതിരെ എസ്ഡിപിഐ നേതൃത്വത്തില്‍ ശക്തമായ സമരപരിപാടി സംഘടിപ്പിച്ചിരുന്നു. ഇതില്‍ പങ്കെടുത്തതില്‍ ക്ഷുഭിതരായവരാണ് ആക്രമണങ്ങള്‍ക്ക് പിന്നിലെന്ന്് എസ്ഡിപിഐ ആരോപിച്ചു.
Next Story

RELATED STORIES

Share it