Flash News

പഴകുളത്തെ സംഘര്‍ഷ ഭുമിയാക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത ശ്രമം: പോപുലര്‍ ഫ്രണ്ട്

പഴകുളത്തെ സംഘര്‍ഷ ഭുമിയാക്കാന്‍ സിപിഎമ്മിന്റെ ആസൂത്രിത ശ്രമം: പോപുലര്‍ ഫ്രണ്ട്
X

പഴകുളം: അടിസ്ഥാന രഹിതമായ ആരോപണങ്ങളുന്നയിച്ച് പഴകുളത്ത് സംഘര്‍ഷമുണ്ടാക്കാന്‍ സിപിഎം ശ്രമിക്കുന്നതായി പോപ്പുലര്‍ ഫ്രണ്ട്. പഴകുളം മുസ്‌ലിം ജുമാ മസ്ജിദില്‍ പോപുലര്‍ ഫ്രണ്ട് പ്രവര്‍ത്തകര്‍ അക്രമം നടത്തിയതായി വ്യാജ പ്രചരണം നടത്തി സിപിഎം പോലിസിനെ കഴിഞ്ഞ ദിവസം വിളിച്ചു വരുത്തിയിരുന്നു. സിസിടിവി ദൃശ്യങ്ങള്‍ പരിശോധിച്ച പോലിസ് സിപിഎം പ്രവര്‍ത്തകര്‍ പോപുലര്‍ ഫ്രണ്ടിനെ കരിവാരിതേയ്ക്കാന്‍ പടച്ചു വിട്ട കഥായാണെന്ന് മനസിലാക്കി തിരിച്ചു പോയി. ഇതില്‍ അപഹാസ്യരായ സിപിഎം, പാര്‍ട്ടി പത്രം ഉപയോഗിച്ച് വ്യാജ വാര്‍ത്ത കൊടുക്കുകയും സോഷ്യല്‍ മീഡിയ വഴി വ്യാജ പ്രജരണങ്ങള്‍ നടത്തുകയുമായിരുന്നു. ഇതിനെതിരേ പോപുലര്‍ ഫ്രണ്ട് അടൂര്‍ പോലിസില്‍ പരാതി നല്‍കി. മുസ്‌ലിം സമുദായം തിങ്ങി പാര്‍ക്കുന്ന പഴകുളം വാര്‍ഡില്‍ വിഭാഗീയത സൃഷ്ടിക്കാനുള്ള സിപിഎം ശ്രമങ്ങള്‍ക്ക് വര്‍ഷങ്ങളുടെ പഴക്കമുണ്ട്. ഇതിന്റെ ഭാഗമായാണ് കഴിഞ്ഞ ദിവസം പള്ളി ആക്രമിച്ചതായി വ്യാജ പ്രചരണം നടത്തിയതെന്ന് പോപുലര്‍ ഫ്രണ്ട് നേതാക്കള്‍ പറഞ്ഞു. പോപുലര്‍ ഫ്രണ്ടിന്റെ ജനകീയതയില്‍ വിറളി പൂണ്ട സിപിഎമ്മിന്റെ വ്യാജ പ്രചരണങ്ങളെ പൊതുജനങ്ങള്‍ തികഞ്ഞ അവഗണനയോടെ തള്ളികളയണമെന്നും കരുതിയിരിക്കണമെന്നും ഏരിയ, ഡിവിഷന്‍ ഭാരവാഹികളായ അനീഷ് പറക്കോട്, ഷാജു പഴകുളം, ജസില്‍, ഷെഫീഖ്, അല്‍അമീന്‍ വാര്‍ത്താ കുറിപ്പില്‍ അറിയിച്ചു.

[related]
Next Story

RELATED STORIES

Share it