wayanad local

പഴകിയ മല്‍സ്യം പിടികൂടി

മാനന്തവാടി: മഴക്കാല പ്രതിരോധ പ്രവര്‍ത്തനങ്ങളുടെ ഭാഗമായി നടത്തിയ പരിശോധനയില്‍ ഉപയോഗശൂന്യമായതും ചീഞ്ഞതുമായ മല്‍സ്യം പിടികൂടി. എടവക ഗ്രാമപ്പഞ്ചായത്ത് ജീവനക്കാരും ആരോഗ്യവകുപ്പ് ഉദ്യോഗസ്ഥരും നടത്തിയ പരിശോധനയിലാണ് പാണ്ടിക്കടവ് ബര്‍ക്കത്ത് ചിക്കന്‍ സ്റ്റാളില്‍    വില്‍പനയ്ക്കു വച്ചിരുന്ന ഏകദേശം 75 കിലോയോളം മല്‍സ്യം പിടികൂടിയത്.
ഓല മീന്‍, അയല, കിളിമീന്‍ എന്നിവയാണ് പിടികൂടി നശിപ്പിച്ചത്. ആദ്യഘട്ടമെന്ന നിലയ്ക്ക് പിഴ ഈടാക്കാതെ രണ്ടു ദിവസത്തിനുള്ളില്‍ കട മുഴുവന്‍ വൃത്തിയാക്കിയതിനു ശേഷം മാത്രമേ വില്‍പന നടത്താന്‍ പാടുള്ളൂവെന്ന കര്‍ശന നിര്‍ദേശം നല്‍കി.
ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് പ്രശാന്ത്, എം വി സജോയ്, സ്‌നോബി അഗസ്റ്റിന്‍, ഗ്രാമപ്പഞ്ചായത്ത് സെക്രട്ടറി ഇ കെ ബാലകൃഷ്ണന്‍, അസിസ്റ്റന്റ് സെക്രട്ടറി എസ് ശ്രീകുമാര്‍ ജീവനക്കാരായ ജി മനോജ്, എന്‍ പി അഭിലാഷ് എന്നിവരുടെ നേതൃത്വത്തിലായിരുന്നു പരിശോധന.
Next Story

RELATED STORIES

Share it