kannur local

പഴകിയ ഭക്ഷണം പിടികൂടി

പയ്യന്നൂര്‍: നഗരസഭാ ആരോഗ്യവിഭാഗം നടത്തിയ റെയ്ഡില്‍ പയ്യന്നൂരില്‍ നിന്ന് വീണ്ടും പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടി. ഇന്നലെ രാവിലെ നഗരസഭാ ഹെല്‍ത്ത് ഇന്‍സ്‌പെക്്ടര്‍ എ കെ ദാമോദരനും സംഘവും നടത്തിയ പരിശോധനയിലാണ് പയ്യന്നൂരിലെ മൂന്ന് ഹോട്ടലുകളില്‍ നിന്നും രണ്ടു ബേക്കറികളില്‍ നിന്നും ഒരു സമൂസ നിര്‍മാണ കേന്ദ്രത്തില്‍ നിന്നും പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടിയത്.
പെരുമ്പയില്‍ പ്രവര്‍ത്തിക്കുന്ന ഹോട്ടല്‍ ടൗണ്‍ ടേബിള്‍, സ്വാഗത് ഹോട്ടല്‍, ദാസാ ലൈന്‍ എന്നിവിടങ്ങളില്‍ നിന്നും കോറോം കൂര്‍ക്കരയിലെ വീടിന് സമീപമുള്ള ബേക്കറി നിര്‍മാണ കേന്ദ്രം, പെരുമ്പതായത്തുവയലിലെ സമൂസ നിര്‍മാണ കേന്ദ്രം എന്നിവിടങ്ങളില്‍ നിന്നുമാണ് പഴകിയ ഭക്ഷണ സാധനങ്ങള്‍ പിടികൂടിയത്.
കഴിഞ്ഞ ദിവസം നടത്തിയ റെയ്ഡില്‍ ഹോട്ടല്‍ മിടുക്കന്‍, കോളോത്ത് ഹോട്ടല്‍ ബാംബൂ ഫ്രഷ്, കൊറ്റിയിലെ സംസം ഹോട്ടല്‍, കൊറ്റിയിലെ ദല്‍ഹി ദര്‍ബാര്‍, പയ്യന്നൂര്‍ പഴയ ബസ്്സ്റ്റാന്റിലെ കാര്‍ത്തിക ബേക്കറി എന്നിവിടങ്ങളില്‍ നിന്ന് പഴകിയ ആഹാര സാധനങ്ങള്‍ പിടികൂടിയിരുന്നു.
പഴകിയ ചിക്കന്‍, ചപ്പാത്തി, മല്‍സ്യം തുടങ്ങി നിരവധി ആഹാര സാധനങ്ങളാണ് പിടികൂടി നഗരസഭയില്‍ എത്തിച്ചത്. ബേക്കറിയില്‍ നിന്നും നിലവാരം കുറഞ്ഞ പേപ്പറുകളും മറ്റും ഉപയോഗിച്ച് നിര്‍മിച്ച കേക്കുകളും ബന്നുകളും പിടികൂടിയവയില്‍പെടും.
പകര്‍ച്ചവ്യാധികളടക്കം പകരുന്ന സമയമായതിനാല്‍ നഗരസഭ ആരോഗ്യവിഭാഗം പരിശോധന ശക്തമാക്കിയിരിക്കുകയാണ്. സ്ഥാപനയുടമകളില്‍ നിന്നും പിഴയീടാക്കി. ജൂനിയര്‍ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍മാരായ എസ് പ്രവീണ്‍, വി കെ ഷലിജ്, എന്നിവരും റെയ്ഡ് നടത്തിയ സംഘത്തിലുണ്ടായിരുന്നു.
Next Story

RELATED STORIES

Share it