Kollam Local

പഴകിയ ഭക്ഷണം കണ്ടെത്തിയ ഹോട്ടല്‍ അടച്ച് പൂട്ടാന്‍ നോട്ടീസ്

കുളത്തൂപ്പുഴ: ശബരിമല തീര്‍ത്ഥാടന ഇടത്താവളമായ കുളത്തൂപ്പുഴയില്‍ ശബരിമല സ്‌പെഷ്യല്‍ സ്‌കോഡ് പരിശോധന നടത്തി.
റവന്യൂ, പോലിസ്, ആരോഗ്യവകുപ്പ്, അളവ്തൂക്കവിഭാഗം, ഭക്ഷ്യസുരക്ഷാ വിഭാഗം, തുടങ്ങി വിവിധ വകുപ്പുകളുടെ നേതൃത്വത്തില്‍  വ്യാപകമായി നടത്തിയ റെയ്ഡില്‍ പഴകിയ ഭക്ഷണ സാധനങ്ങളും, പുകയില ഉല്‍പ്പന്നങ്ങളും പിടിച്ചെടുത്തു. മണ്ഡലകാലത്ത് വില നിലവാരം പ്രദശിപ്പിക്കാതെ അമിതവിലയീടാക്കി ഭക്ഷണ സാധനങ്ങള്‍ വില്‍ക്കുന്നതായ് നാട്ടുകാരുടെ പരാതിയെ തുടര്‍ന്നാണ് ശബരിമല സ്‌പെഷ്യല്‍ ഓഫിസര്‍ ലാന്റ് റവന്യു തഹസീല്‍ദാര്‍ പി ഗിരീഷ്‌കുമാറിന്റെ നേതൃത്വത്തിലുളള സംഘം പ്രദേശത്ത് പരിശോധന നടത്തിയത്. വൃത്തിഹീനമായ അന്തരീക്ഷത്തിലും, മലിനജലം ഒഴിക്കിവിടന്‍ സംവിധാനം ഇല്ലാത്താതായും, പഴകിയ സാധനങ്ങള്‍ വിറ്റഴിക്കുന്നതായും സംഘം കണ്ടെത്തിയിട്ടുണ്ട്. പല ഹോട്ടലുകള്‍ക്കും പ്രവര്‍ത്തനാനുമതിയോ പഞ്ചായത്ത് ലൈസന്‍സോ ഇല്ലാതെയാണ ് പ്രവര്‍ത്തിക്കുന്നതെന്ന് കണ്ടെത്തി. ഇതേ തുടര്‍ന്ന് മൂന്ന് ഹോട്ടലുകള്‍ അടച്ച് പൂട്ടാന്‍ നോട്ടീസ് നല്‍കി.
അസിസ്റ്റന്റ്റ് താലൂക്ക് സപ്ലെ ആഫിസര്‍, എസ് നജീംഖാന്‍, ലീഗല്‍ മെട്രോളജി അസിസ്റ്റന്റ് ഇന്‍സ്‌പെക്ടര്‍ രാമചന്ദ്രന്‍പിളള, ഫുഡ് സേഫ്റ്റി ഓഫിസര്‍ ബിനുഗോപാല്‍, ഡെപ്യൂട്ടി തഹസീല്‍ദാര്‍ എസ് ഉദയന്‍, കുളത്തൂപ്പുഴ വില്ലേജ് ഓഫിസര്‍ അമ്പിളി എം പി, സ്‌പെഷ്യല്‍ വില്ലേജ് ഓഫിസര്‍ സതീഷ് ചന്ദ്രന്‍ കുളത്തൂപ്പുഴ ഹെല്‍ത്ത് ഇന്‍സ്‌പെക്ടര്‍ സഞ്ചന്‍ലാല്‍ തെന്മല, ആര്യന്‍ങ്കാവ്, അച്ചന്‍കോവില്‍, പുനലൂര്‍ എന്നിവിടുങ്ങളിലെ അരോഗ്യ വിഭാഗം ജീവനക്കാര്‍ തുടങ്ങിയവര്‍ സംഘത്തില്‍ ഉണ്ടായിരുന്നു.
Next Story

RELATED STORIES

Share it