പഴംതീനി വവ്വാലിലും നിപാ കണ്ടെത്താനായില്

ലകോഴിക്കോട്: നിപാ രോഗവാഹകര്‍ പഴംതീനി വവ്വാലുകളാണെന്ന ആരോഗ്യ വകുപ്പിന്റെ നിഗമനത്തെ തള്ളി ലാബ് റിപോര്‍ട്ട്. നിപാ വൈറസിന്റെ സാന്നിധ്യം ആദ്യം കണ്ടെത്തിയ പേരാമ്പ്ര സൂപ്പിക്കടയില്‍ നിന്നു ശേഖരിച്ച സാംപിളുകള്‍ പരിശോധിച്ച ഭോപാലിലെ അതിസുരക്ഷാ ലാബിലെ ഫലമാണ് പുറത്തുവന്നത്. വവ്വാലുകളുടെ രക്തവും സ്രവവും വിസര്‍ജ്യവുമടങ്ങിയ 13 സാംപിളുകളാണ് പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവയിലൊന്നും തന്നെ നിപാ വൈറസുകളുടെ സാന്നിധ്യം കണ്ടെത്താനായിട്ടില്ല. പരിശോധനാഫലം ആരോഗ്യപ്രവര്‍ത്തകരെ വീണ്ടും ആശങ്കയിലാക്കുകയാണ്.
ഷഡ്പദങ്ങളെ ഭക്ഷിക്കുന്ന വവ്വാലുകളാണ് വൈറസ്‌വാഹകരെന്നായിരുന്നു ആദ്യ നിഗമനം. ഇതിന്റെ അടിസ്ഥാനത്തില്‍ ഇത്തരം വവ്വാലുകളുടെ സാംപിളുകളും മറ്റ് വളര്‍ത്തുമൃഗങ്ങളുടെ സാംപിളുകളുമാണ് ആദ്യം ഭോപാലിലെ ലാബിലേക്ക് പരിശോധനയ്ക്കായി അയച്ചിരുന്നത്. പരിശോധനാഫലം അനുകൂലമല്ലാത്തതിനെ തുടര്‍ന്നാണ് പഴംതീനി വവ്വാലുകളെ കണ്ടെത്തി പരിശോധനയ്ക്കു വിധേയമാക്കിയത്. ഇവയിലും നിപാ വൈറസിന്റെ സാന്നിധ്യം കണ്ടെത്താന്‍ സാധിക്കാതായതോടെ ഉറവിടം കണ്ടെത്താനുള്ള ആരോഗ്യ വകുപ്പിന്റെ ശ്രമങ്ങള്‍ തുടരും.







Next Story

RELATED STORIES

Share it