Pathanamthitta local

പള്‍സ് പോളിയോ: 77,809 കുട്ടികള്‍ക്ക്  വാക്‌സിന്‍ നല്‍കും

പത്തനംതിട്ട: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്‍ 17നും ഫെബ്രുവരി 21നും നടക്കും. ജില്ലയിലെ അഞ്ചു വയസ്സുവരെയുള്ള 77,809 കുട്ടികള്‍ക്ക് പോളിയോ വാക്‌സിന്‍ നല്‍കാനാണ് ലക്ഷ്യമിട്ടിരിക്കുന്നത്.
രോഗപ്രതിരോധ പട്ടിക പ്രകാരം തുള്ളിമരുന്ന് നല്‍കിയിട്ടുള്ള കുട്ടികള്‍ക്കും നവജാത ശിശുക്കള്‍ക്കും പള്‍സ് പോളിയോ ദിനത്തില്‍ തുള്ളിമരുന്ന് നല്‍കണമെന്ന് ഡിഎംഒ ഡോ.ഗ്രേസി ഇത്താക്ക് അറിയിച്ചു.
സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, പ്രാഥമിക ആരോഗ്യ കേന്ദ്രങ്ങള്‍, ആരോഗ്യ കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, അങ്കണവാടികള്‍, റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡുകള്‍, ഇതര സംസ്ഥാന തൊഴിലാളികളുടെ ക്യാമ്പുകള്‍, പൊതുജനങ്ങളുടെ സൗകര്യാര്‍ഥം ഏര്‍പ്പെടുത്തിയിട്ടുള്ള മറ്റു കേന്ദ്രങ്ങള്‍ എന്നിവിടങ്ങളില്‍ 1005 വാക്‌സിന്‍ വിതരണ ബൂത്തുകളുണ്ടാവും.
പള്‍സ് പോളിയോ ദിവസങ്ങളില്‍ രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ വാക്‌സിന്‍ സൗജന്യമായി ലഭിക്കും. മൊബൈല്‍ ബൂത്തുകളും സജ്ജമാക്കും.
Next Story

RELATED STORIES

Share it