Kottayam Local

പള്‍സ് പോളിയോ രണ്ടാംഘട്ടം നാളെ; 1.25 ലക്ഷം കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കും

കോട്ടയം: പള്‍സ് പോളിയോ ഇമ്മ്യൂണൈസേഷന്റെ രണ്ടാംഘട്ട മരുന്നു വിതരണം നാളെ നടക്കും.
ജനുവരി 19ന് നടന്ന ഒന്നാംഘട്ടത്തില്‍ മരുന്ന് സ്വീകരിച്ച കുട്ടികള്‍ ഉള്‍പ്പെടെ അഞ്ചു വയസ്സിനു താഴെയുള്ള എല്ലാ കുട്ടികള്‍ക്കും മരുന്ന് നല്‍കണമെന്ന് മെഡിക്കല്‍ ഓഫിസര്‍ അറിയിച്ചു. നാളെ നടക്കുന്ന രണ്ടാംഘട്ട പള്‍സ് പോളിയോ പ്രതിരോധ പരിപാടിയില്‍ ജില്ലയില്‍ അഞ്ചുവയസിനു താഴെയുളള 1.25 ലക്ഷം കുട്ടികള്‍ക്ക് തുളളി മരുന്ന് നല്‍കും. ഇതിനായി 1529 ബൂത്തുകള്‍ സജ്ജീകരിച്ചിട്ടുണ്ട്. പരിശീലനം സിദ്ധിച്ച 3086 സന്നദ്ധ പ്രവര്‍ത്തകരെയും നിയോഗിച്ചിട്ടുണ്ട്.
ആരോഗ്യ കേന്ദ്രങ്ങള്‍, അങ്കണവാടികള്‍, സ്വകാര്യ ആശുപത്രികള്‍, സന്നദ്ധ സംഘടനകളുടെ കെട്ടിടങ്ങള്‍ എന്നിവയിലാണ് സാധാരണ ബൂത്തുകള്‍ പ്രവര്‍ത്തിക്കുക. രാവിലെ എട്ടു മുതല്‍ വൈകീട്ട് അഞ്ചു വരെ ബൂത്തുകള്‍ പ്രവര്‍ത്തിക്കും. സാധാരണ ബൂത്തുകള്‍ക്കു പുറമേ 40 ട്രാന്‍സിറ്റ് ബൂത്തുകളും 20 മൊബൈല്‍ ബൂത്തുകളും ക്രമീകരിച്ചിട്ടുണ്ട്.
റെയില്‍വേ സ്റ്റേഷന്‍, ബസ് സ്റ്റാന്‍ഡ്, ബോട്ട് ജെട്ടി എന്നിവിടങ്ങളിലും ട്രാന്‍സിറ്റ് ബൂത്തുകള്‍ പ്രവര്‍ത്തിക്കും. അന്യസംസ്ഥാന തൊഴിലാളികളുടെ താമസസ്ഥലങ്ങള്‍, ഉല്‍സവസ്ഥലങ്ങള്‍, കല്യാണമണ്ഡപങ്ങള്‍ എന്നിവയുള്‍പ്പെടെ ജനങ്ങള്‍ എത്തുന്ന സ്ഥലങ്ങളില്‍ എത്തി മരുന്നു നല്‍കും.
Next Story

RELATED STORIES

Share it