kasaragod local

പള്‍സ് പോളിയോ; ജില്ലയില്‍ 91,957 കുട്ടികള്‍ക്ക് തുള്ളിമരുന്ന് നല്‍കി

കാസര്‍കോട്: ഇന്നലെ നടന്ന പള്‍സ് പോളിയോ ഒന്നാം ഘട്ടത്തില്‍ ജില്ലയില്‍ 91,957 കുട്ടികള്‍ക്ക് തുള്ളിമരുന്ന് വിതരണം ചെയ്തു. ജില്ലയിലെ 44 പ്രാഥമികാരോഗ്യ പരിധികളില്‍ വരുന്ന അങ്കണവാടികള്‍, കുടുംബക്ഷേമ ഉപകേന്ദ്രങ്ങള്‍, സര്‍ക്കാര്‍-സ്വകാര്യ ആശുപത്രികള്‍, തിരഞ്ഞെടുത്ത സ്‌കൂളുകള്‍, വായനശാലകള്‍, ക്ലബുകള്‍, മദ്‌റസ തുടങ്ങിയ സ്ഥലങ്ങളിലായി 1197 ബൂത്തുകളിലായാണ് മരുന്ന് വിതരണം ചെയ്തത്.
ബസ്സ്റ്റാന്റ്, റെയില്‍വേ സ്‌റ്റേഷനുകള്‍, ജില്ലാ അതിര്‍ത്തി കേന്ദ്രങ്ങള്‍ എന്നിവ കേന്ദ്രീകരിച്ച് 24 ട്രാന്‍സിറ്റ് ബൂത്തുകളും, നാടോടി കുട്ടികള്‍, തെരുവ് കുട്ടികള്‍ എന്നിവരെ ലക്ഷ്യമാക്കി 119 മൊബൈല്‍ ടീമുകളെയും സജ്ജീകരിച്ചിരുന്നു. പള്‍സ് പോളിയോ പരിപാടിക്കായി ആരോഗ്യ വകുപ്പ് നടത്തിയ സര്‍വേയില്‍ ജില്ലയില്‍ അഞ്ച് വയസ്സിന് താഴെ പ്രായമുള്ള 1,20,734 കുട്ടികളുള്ളതായി കണ്ടെത്തിയിരുന്നു. ഇതില്‍ ഇന്നലെ 91957 കുട്ടികള്‍ക്കാണ് തുള്ളി മരുന്ന് നല്‍കിയത്. ബാക്കിയുള്ള കുട്ടികള്‍ക്ക് ഗൃഹസന്ദര്‍ശനം നടത്തി തുള്ളി മരുന്ന് വിതരണം ചെയ്യും.
ഗൃഹ സന്ദര്‍ശനത്തിനുമായി 8752 വളണ്ടിയര്‍മാരുടെ സേവനം പ്രയോജനപ്പെടുത്തും. പള്‍സ് പോളിയോ തുള്ളിമരുന്ന് വിതരണത്തിന്റെ ജില്ലാതല ഉദ്ഘാടനം തൃക്കരിപ്പൂര്‍ താലൂക്ക് ആശുപത്രിയില്‍ ജില്ലാ പഞ്ചായത്ത്പ്രസിഡന്റ് എ ജി സി ബഷീര്‍ നിര്‍വഹിച്ചു. തൃക്കരിപ്പൂര്‍ പഞ്ചായത്ത് വൈസ് പ്രസിഡന്റ് എന്‍ സുകുമാരന്‍ അധ്യക്ഷത വഹിച്ചു.
സംസ്ഥാന ആരോഗ്യ വകുപ്പ് അഡീ. ഡയറക്ടര്‍ ഡോ. കെ നാരായണ നായക് പള്‍സ് പോളിയോ സന്ദേശം നല്‍കി. പരിയാരം മെഡിക്കല്‍ കോളജ് പ്രിന്‍സിപ്പല്‍ ഡോ. കെ സുധാകരന്‍ മുഖ്യാതിഥിയായി. ഡിഎംഒ ഡോ. എ പി ദിനേശ് കുമാര്‍, ജില്ലാ പഞ്ചായത്തംഗം കെ വി പത്മജ, സി രവി, കെ റീത്ത, നളിനി, എം വി ബാലകൃഷ്ണന്‍, ഡോ. സി കെ പി കുഞ്ഞബ്ദുല്ല, ഡോ. മുരളീധര നെല്ലൂരായ, ഡോ. മുഹമ്മദ് അഷീല്‍, ഡോ. കെ റഷീദ്, ഡോ. എസ് ഉണ്ണികൃഷ്ണന്‍, വിന്‍സന്റ് ജോണ്‍, സി ഷൗക്കത്തലി, പി ടി സലീന, ടി രാധാകൃഷ്ണന്‍, എം യശോദ, എം രാമചന്ദ്ര സംസാരിച്ചു.
Next Story

RELATED STORIES

Share it