Flash News

പള്‍സര്‍ സുനി ദിലീപിനയച്ച കത്തെഴുതിയത് നിയമവിദ്യാര്‍ഥി

പള്‍സര്‍ സുനി ദിലീപിനയച്ച കത്തെഴുതിയത് നിയമവിദ്യാര്‍ഥി
X


കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയി ആക്രമിച്ച കേസില്‍ അറസ്റ്റിലായ പ്രതി പള്‍സര്‍ സുനി നടന്‍ ദിലീപിന് അയച്ചു എന്ന് പറയപ്പെടുന്ന കത്ത് എഴുതിയത് നിയമവിദ്യാര്‍ഥി. അക്ഷരതെറ്റില്ലാതെ കാര്യങ്ങള്‍ വ്യക്തമായി എഴുതാനാണ് സുനി സഹതടവുകാരനായ നിയമ വിദ്യാര്‍ഥിയുടെ സഹായം തേടിയതെന്ന് പോലീസ് പറഞ്ഞു. ഈ കത്ത് ജയിലിന് പുറത്ത് എത്തിച്ചുകൊടുത്തതും നിയമ വിദ്യാര്‍ഥിയാണ്. ഇയാളെ കോടതില്‍ ഹാജരാക്കാന്‍ കൊണ്ടുപോയപ്പോഴാണ് വിഷ്ണുവിന് കത്ത് കൈമാറിയത്. പിന്നീട് വിഷ്ണുവാണ് ദിലീപിന് കത്ത് കൈമാറിയത് എന്നുമാണ് വിവരം.
അതിനിടെ, തന്നെ സിനിമാ മേഖലയിലെ പ്രമുഖര്‍ കൈവിടില്ലെന്നും അവരില്‍ നിന്ന് സഹായം ലഭിക്കുമെന്നും ജയിലില്‍ കഴിയവെ സുനി സഹതടവുകാരോട് പറഞ്ഞതായുള്ള റിപ്പോര്‍ട്ടുകള്‍ പുറത്തുവരുന്നുണ്ട്.
Next Story

RELATED STORIES

Share it