Flash News

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തു;ദിലീപും നാദിര്‍ഷയും പരാതി നല്‍കി

പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തു;ദിലീപും നാദിര്‍ഷയും പരാതി നല്‍കി
X


കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ കേസില്‍ പിടിയിലായ പള്‍സര്‍ സുനിയുടെ സഹതടവുകാരന്‍ ബ്ലാക്ക്‌മെയില്‍ ചെയ്തതായി നടന്‍ ദിലീപും ഗായകനും സംവിധായകനുമായ നാദിര്‍ഷയും. പള്‍സര്‍ സുനിയുടെ സഹതടവുകാരനായിരുന്ന വിഷ്ണുവാണ് ഭീഷണിപ്പെടുത്തിയത്. ഒന്നര കോടി രൂപ നല്‍കണമെന്നും അല്ലെങ്കില്‍ ദിലീപിന്റെ പേര് പറയുമെന്നും പറഞ്ഞായിരുന്നു ഭീഷണി. ഫോണ്‍ ശബ്ദരേഖ അടക്കമുള്ള തെളിവുകളോടെയാണ് ഡിജിപിക്ക് പരാതി നല്‍കിയിരിക്കുന്നത്.
രണ്ട് മാസം മുന്‍പാണ് പരാതി നല്‍കിയത്. ദിലീപിന്റെ പേര് പറഞ്ഞാല്‍ രണ്ടര കോടി രൂപ വരെ നല്‍കാന്‍ ആളുണ്ടെന്ന് വിഷ്ണു പറഞ്ഞതായും പരാതിയില്‍ പറയുന്നുണ്ട്. ദിലീപിനെ കേസിലേക്ക് വലിച്ചിഴക്കാന്‍ സിനിമയിലെ ചിലര്‍ ശ്രമിക്കുന്നുണ്ടെന്നാണ് വിഷ്ണു പറഞ്ഞതെന്ന് നാദിര്‍ഷ പറഞ്ഞു. ചില നടിമാരുടെ പേരുപോലും അതില്‍ ഉണ്ടായിരുന്നു.എന്നാല്‍ അതൊന്നും തങ്ങള്‍ വിശ്വസിച്ചിട്ടില്ല. ഇനിയെങ്കിലും സംഭവത്തിന് പിന്നിലെ സത്യാവസ്ഥ പുറത്തുകൊണ്ടുവരണമെന്നും നാദിര്‍ഷ പറഞ്ഞു.
തനിക്കെതിരെ നടക്കുന്ന ഗൂഢാലോചനയുടെ ഭാഗമാണിതെന്ന് ദിലീപ് പ്രതികരിച്ചു. തന്റെ എല്ലാ സിനിമ പുറത്തിറങ്ങുമ്പോഴും ഇത്തരത്തിലുള്ള വിവാദങ്ങള്‍ പതിവാണ്. സിനിമയില്‍ തന്നെ തകര്‍ക്കാനുള്ള ശ്രമമാണ് ഇതെന്നും ദിലീപ് ആരോപിച്ചു.
Next Story

RELATED STORIES

Share it