Flash News

പള്‍സര്‍ സുനിക്ക് വേണ്ടി ആളൂര്‍ ഹാജരാകും;ഉന്നതര്‍ക്ക് പങ്കുള്ളതായി സുനി പറഞ്ഞെന്ന് ആളൂര്‍

പള്‍സര്‍ സുനിക്ക് വേണ്ടി ആളൂര്‍ ഹാജരാകും;ഉന്നതര്‍ക്ക് പങ്കുള്ളതായി സുനി പറഞ്ഞെന്ന് ആളൂര്‍
X


കൊച്ചി: കൊച്ചിയില്‍ നടിയെ തട്ടികൊണ്ടുപോയ കേസിലെ പ്രതി പള്‍സര്‍ സുനിക്ക് വേണ്ടി കേസ് വാദിക്കുമെന്ന് അഡ്വ. ആളൂര്‍. കാക്കനാട് സബ് ജയിലില്‍ സുനിയുമായി കൂടിക്കാഴ്ച നടത്തിയ ശേഷം മാധ്യമപ്രവര്‍ത്തരോട് സംസാരിക്കുകയായിരുന്നു അദ്ദേഹം. കേസിലെ പ്രതി മാര്‍ട്ടിന്‍ ഒഴികെയുള്ള മറ്റ് പ്രതികള്‍ക്ക് വേണ്ടി കേസ് ഏറ്റെടുക്കും. സുനിയുമായി ബന്ധമുള്ള ചിലര്‍ നേരത്തെ തന്നെവന്ന് കണ്ട് കേസ് ഏറ്റെടുക്കണമെന്ന് അഭ്യര്‍ത്ഥിച്ചിരുന്നതായും അദ്ദേഹം പറഞ്ഞു.
തന്റെ കേസ് വാദിക്കുന്ന നിലവിലെ അഭിഭാഷകരില്‍ നിന്ന് മാറ്റി ആളൂരിന് വക്കാലത്ത് കൈമാറണമെന്ന് കാണിച്ച് പള്‍സര്‍ സുനി ജയില്‍ സൂപ്രണ്ടിന് അപേക്ഷ നല്‍കിയിട്ടുണ്ട്. ഈ അപേക്ഷ ജയില്‍ സൂപ്രണ്ട് നാളെ കോടതിക്ക് കൈമാറും.
സൗമ്യ വധക്കേസ് പ്രതി ഗോവിന്ദച്ചാമിക്കും ജിഷ വധക്കേസ് പ്രതി അമീറുള്‍ ഇസ് ലാമിനും വേണ്ടി ആളൂര്‍ കേസ് വാദിച്ചിരുന്നു.
Next Story

RELATED STORIES

Share it