പള്ളി പുനര്‍നിര്‍മിക്കണമെന്ന് പത്രങ്ങള്‍

'താഴികക്കുടങ്ങള്‍ തകര്‍ത്തു' എന്നായിരുന്നു മലയാള മനോരമയുടെ ഒന്നാം പേജ് വാര്‍ത്ത. 'അയോധ്യയിലെ കളങ്കം മായ്ക്കണം' എന്ന ശീര്‍ഷകത്തില്‍ മലയാള മനോരമ (1992 ഡിസംബര്‍ 8) എഴുതിയ മുഖപ്രസംഗത്തി ല്‍ നാശനഷ്ടങ്ങള്‍ സംഭവിച്ച ബാബരി മസ്ജിദ് പുനരുദ്ധരിക്കണമെന്ന് ആവശ്യപ്പെട്ടു.

മാതൃഭൂമി: 'ഈ രാജ്യത്തെ ഗവണ്‍മെന്റും മതേതരത്വത്തിലും ജനാധിപത്യത്തിലും വിശ്വസിക്കുന്ന ജനതയും മുന്‍കൈയെടുത്ത് ബാബരി മസ്ജിദ് പൂര്‍വാധികം ഭംഗിയായി പുതുക്കിപ്പണിയണം'- (ഡിസം 8).

ദി ഹിന്ദു: 'ന്യൂനപക്ഷങ്ങളോടുള്ള ബഹുമാനം എന്ന നിലയിലും... ബാബരി മസ്ജിദിന്റെ പുനര്‍നിര്‍മാണം നടത്തുകയാണ് ആദ്യം വേണ്ടത്'- (ഡിസം 7).

ഇന്ത്യന്‍ എക്‌സ്പ്രസ്: 'അയോധ്യയിലെ മന്ദിരത്തിനേറ്റ കേടുപാടുകള്‍ തീര്‍ക്കണം. കൂട്ടായ പ്രായശ്ചിത്തമെന്ന നിലയ്ക്ക് അതു വീണ്ടും രാഷ്ട്രത്തിനു സമര്‍പ്പിക്കണം'- (ഡിസം 7).'നാഷനല്‍ ഷെയിം' (ദി ഹിന്ദുസ്ഥാന്‍ ടൈംസ്, 1992 ഡിസംബര്‍ 7), 'എ നാഷന്‍ ബിട്രേയ്ഡ്' (ദി ഇന്ത്യന്‍ എക്‌സ്പ്രസ്, 1992 ഡിസം 7).

'ബ്ലാക്ക് സണ്‍ഡേ' എന്ന ശീര്‍ഷകത്തില്‍ സൗദി അറേബ്യയിലെ പ്രമുഖ ഇംഗ്ലീഷ് പത്രമായ അറബ് ന്യൂസ് (1992 ഡിസംബര്‍ 7) എഴുതിയ ശക്തമായ മുഖപ്രസംഗം അവസാനിക്കുന്നത് പ്രകൃതിനിയമം ഒരു വര്‍ണവും മാനിക്കാറില്ല, കാവിയായാല്‍പ്പോലും എന്ന ഓര്‍മപ്പെടുത്തലോടെയാണ്.

'ഇന്ത്യ ഡിമോളിഷ്ഡ്' എന്നു വിശേഷിപ്പിച്ച സൗദി ഗസറ്റ് (1992 ഡിസംബര്‍ 7), ഒരു ഉള്‍പ്രദേശത്തെ പള്ളി തകര്‍ക്കുന്നത് മുസ്‌ലിം ലോകത്ത് ഒരു ചലനവുമുണ്ടാക്കില്ലെന്ന് കേന്ദ്രസര്‍ക്കാരും ബിജെപിയും അവരുടെ കൂട്ടാളികളും കരുതിയെങ്കില്‍ അവര്‍ക്കു തെറ്റിയെന്നു രേഖപ്പെടുത്തി.

Next Story

RELATED STORIES

Share it